അപകടത്തിൽപ്പെട്ട കാറിൽ കഞ്ചാവ്; പരിക്കുപറ്റിയ യാത്രക്കാർ ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടു

0
213

കോട്ടയം: ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അതിരമ്പുഴയിൽ ആണ് സംഭവം. കഴിഞ്ഞ രാത്രി 8 45 ന് ആണ് കാർ അപകടത്തിൽ പെട്ടത്. നീണ്ടൂരിൽ നിന്നും ഏറ്റുമാനൂരിലേക്ക് വന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ വന്ന കാർ സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

സംഭവം നടന്ന ഉടൻ തന്നെ കാറിലുണ്ടായിരുന്ന നാല് യാത്രക്കാരും ഓടിരക്ഷപ്പെട്ടു. അപകടം കണ്ടതോടെ ഓടിയെത്തിയ നാട്ടുകാരാണ് നാലുപേർ സമീപത്തെ റബർ തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടത് കണ്ടത്. തുടർന്ന് കാറിന് സമീപം എത്തിയപ്പോൾ ഒരാൾ കാറിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ ആകാതെ കുടുങ്ങിക്കിടക്കുന്നത് കണ്ടു.

യാത്രക്കാർ ഓടിരക്ഷപ്പെട്ടതുകൊണ്ടുതന്നെ കാറിലുണ്ടായിരുന്ന ആളെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ പ്രേംകുമാർ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കാറിൽ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് ഉണ്ടെന്ന് കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ ഉടൻ തന്നെ പോലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ കോട്ടമുറി ജംഗ്ഷൻ സമീപമാണ് അപകടം ഉണ്ടായത്. കാറിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. സമീപത്ത് വേഗത കുറയ്ക്കാനായി ഉള്ള ഉപകരണങ്ങൾ പോലീസ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് വണ്ടി ഓടിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ കോട്ടയം ഡിവൈഎസ്പി എം അനിൽകുമാർ നിർദ്ദേശം നൽകി.

മേഖലയിൽ കഞ്ചാവ് ഉപയോഗം വ്യാപകമായിരുന്നു. അതിരമ്പുഴ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾ ഇതിനു പിന്നിൽ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് കോട്ടയം ഡിവൈഎസ്പി വ്യക്തമാക്കി. നേരത്തെ വൻതോതിൽ കഞ്ചാവ് ഏറ്റുമാനൂരിലേക്ക് കൊണ്ടുവരുന്നതിനെതിരെ പിടികൂടിയിരുന്നു. ഒരു വർഷം മുൻപാണ് പുസ്തക ലോറിയിൽ വന്ന് കഞ്ചാവ് പോലീസ് രഹസ്യവിവരത്തെത്തുടർന്ന് പിടികൂടിയത്.

കുപ്രസിദ്ധ ഗുണ്ടാ നേതാവ് അലോട്ടി ഉൾപ്പെടെയുള്ളവരെ വന്ന പോലീസ് പിടികൂടിയിരുന്നു. കഞ്ചാവിന്റെ മറവിൽ മാഫിയാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും ഈ മേഖലയിൽ ഉണ്ടായിരുന്നു. ഇവരുമായി കാറിൽ യാത്ര ചെയ്തവർക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കാനാണ് പോലീസ് തീരുമാനം. കഴിഞ്ഞ ജനുവരിയിൽ പോലീസ് പട്രോളിംഗ് സംഘത്തെ കഞ്ചാവ് മാഫിയ അതിരമ്പുഴയിൽ വച്ച് ആക്രമിച്ചിരുന്നു.

ഫെബ്രുവരിയിൽ മറ്റൊരു മാഫിയ തല ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ പിടികൂടിയിരുന്നു. അന്നേ ചിക്കൻഫ്രൈ ലഭിക്കാത്തതിനാൽ കത്തിയെടുത്ത് ജീവനക്കാരനെ വെട്ടുന്ന സംഭവമാണ് ഉണ്ടായത്. കഴിഞ്ഞദിവസം ഗുണ്ടാ നേതാവായ അച്ചു സന്തോഷ് പോലീസ് ഉദ്യോഗസ്ഥരെ മറ്റൊരു പരിശോധനയ്ക്കിടയിൽ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഏതായാലും മേഖലയിൽ വ്യാപകമായ നടത്താനാണ് പൊലീസ് തീരുമാനം. കാറിലുണ്ടായിരുന്ന അവരെക്കുറിച്ച് പോലീസ് വിവരം തേടി വരികയാണ്.

ഇവരെ പിടികൂടിയ ശേഷം മാഫിയാസംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം.ലോക്ക്സ്ഥ ഡൌൺ മുൻനിർത്തി സ്ഥലത്ത് എക്സൈസും പരിശോധന  വ്യാപകമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here