‘വല്ലാതെ സ്മാര്‍ട്ടാവണ്ട’; ചാനല്‍ ചര്‍ച്ചക്കിടെ വിനു വി ജോണിനെതിരെ ഭീഷണി സന്ദേശം; മറുപടി

0
336

ചാനല്‍ ചര്‍ച്ചക്കിടെ ഏഷ്യാനെറ്റ് മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണിനെതിരെ ഭീഷണി സന്ദേശം. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട വിഷയത്തിലെ എഡിറ്റോറിയല്‍ ചര്‍ച്ചക്കിടെയാണ് വിനു വി ജോണിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശം എത്തിയത്. വിനു തന്നെയാണ് ചര്‍ച്ചക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഡു നോട്ട് ബീ റ്റൂ സ്മാര്‍ട്ട്’ എന്നാണ് വിനുവിന് സന്ദേശം ലഭിച്ചത്. ഇത്തരത്തില്‍ ഭീഷണികളില്‍ നിന്നും കേന്ദ്ര ഏജന്‍സികള്‍ എത്ര പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് മനസിലാക്കാമെന്നും വിനു പറയുന്നു

‘ഒരു കാര്യം എനിക്ക് മനസിലായി നമ്മുടെ കേന്ദ്ര ഏജന്‍സികള്‍ എത്ര പ്രതികാര ബുദ്ധിയോടെയാണ് ആളുകളെ ഭീഷണിപ്പെടുത്തുമെന്ന്. ഈ കിട്ടിയ സന്ദേശത്തില്‍ പോലും അത് ഉണ്ട്. ഞാന്‍ ഇപ്പോള്‍ അത് വായിക്കുന്നില്ല. ‘ഡു നോട്ട് ബീ റ്റൂ സ്മാര്‍ട്ട്’ എന്നാണ് സന്ദേശം. ഞാന്‍ പേര് പറയുന്നില്ല. പറയേണ്ടപ്പോള്‍ പറയും.’ എന്ന് വിനു ചര്‍ച്ചയില്‍ തത്സമയം പ്രതികരിച്ചു.

‘ചര്‍ച്ചയ്‌ക്കെടുക്കുന്ന വിഷയം പോലും ഭീഷണിക്കായുധമാക്കുന്ന കേന്ദ്ര ഏജന്‍സികള്‍, അന്വേഷിക്കൂ. എന്നെക്കുറിച്ചും അന്വേഷിക്കൂ. എന്തും അന്വേഷിക്കാം. സ്വാഗതം, ചര്‍ച്ച കണ്ട് പൊള്ളുന്ന ഉദ്യോഗസ്ഥര്‍ കോടിക്കണക്കിന് ഹവാല പണം വന്നിട്ടും മിണ്ടാതിരിക്കുന്നവര്‍ ആരെയാണ് ഭീഷണിപ്പെടുത്തുന്നത്. വരൂ അന്വേഷിക്കൂ. കള്ളതെളിവുകള്‍ ഉണ്ടാക്കി അറസ്റ്റ് ചെയ്യൂ’ എന്നും വിനു വി ജോണ്‍ കൂട്ടിചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍, സലീം മടവൂര്‍, രാഹുല്‍ ഈശ്വര്‍, ഒബിസി മോര്‍ച്ച വൈസ് പ്രസിഡണ്ട് ഋഷി പല്‍പ്പു എന്നിവരായിരുന്നു ചര്‍ച്ചയിലെ പാനലിസ്റ്റുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here