Tuesday, August 3, 2021

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ:15 അം​ഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

Must Read

സതാംപ്ടൺ: വെള്ളിയാഴ്ച തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അം​ഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണർ മായങ്ക് അ​ഗർവാൾ 15 അം​ഗ ടീമിലില്ല. ഇതോടെ ഫൈനലിൽ ശുഭ്മാൻ ​ഗില്ലും രോഹിത് ശർമയുമാകും ഓപ്പണർമാരെന്ന് ഉറപ്പായി. സ്പിന്നർമാരായി രവീന്ദ്ര ജഡേജയും ആർ അശ്വിനും ടീമിലുണ്ട്. റിഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി വൃദ്ധിമാൻ സാഹയും 15 അം​ഗ ടീമിലുണ്ട്. ഈ ടീമിൽ നിന്നാവും അന്തിമ ഇലവനെ തെരഞ്ഞെടുക്കുക.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ടീം അം​ഗങ്ങൾ തമ്മിൽ നടന്ന മത്സരത്തിൽ രവീന്ദ്ര ജഡേജയും റിഷഭ് പന്തും ഇഷാന്ത് ശർമയും മുഹമ്മദ് സിറാജും തിളങ്ങിയിരുന്നു. ജഡേജ 74 പന്തിൽ 54 റൺസടിക്കുകയും ബൗളിം​ഗിൽ മൂന്നു വിക്കറ്റെടുക്കുകയും ചെയ്തപ്പോൾ റിഷഭ് പന്ത് 94 പന്തിൽ 121 റൺസടിച്ചിരുന്നു. ബാറ്റിം​ഗിൽ ഹനുമാ വിഹാരിയും ബൗളിം​ഗിൽ ഉമേഷ് യാദവും 15 അം​ഗ ടീമിലുണ്ട്.

നേരത്തെ ഇം​ഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ പരിക്കുമൂലം കളിക്കാതിരുന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും ടോം ലാഥമിനെയും ഉൾപ്പെടുത്തി ന്യൂസിലൻഡും 15 അം​ഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സതാംപ്ടണിൽ തുടങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് 30 കോടിയുടെ സമ്മാനം

"അബുദാബി: ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. സനൂപ് സുനിലാണ്...

More Articles Like This