ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: കിരീടമുയര്‍ത്താന്‍ ഇന്ത്യയും ന്യൂസിലന്‍ഡും; കിവികള്‍ക്ക് ടോസ്

0
300

ഐ.സി.സിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. നിലവില്‍ സതാംപ്ടണിലേത് തെളിഞ്ഞ കാലാവസ്ഥയാണ്. എന്നാലും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ മത്സരം തുടങ്ങിയാലും ഇടയ്ക്ക് മഴ രസംകൊല്ലിയായി എത്തിയേക്കും.

വെയില്‍ തെളിഞ്ഞെങ്കിലും ആകാശത്ത് ഇരുണ്ട മേഘങ്ങളുണ്ട്. അതിനാല്‍ത്തന്നെ പിച്ചില്‍ ഈര്‍പ്പവുമുണ്ടാവും. അതിനാല്‍ ആദ്യം ബാറ്റ് ചെയ്യുക എന്നത് ഇന്ത്യയ്ക്ക് ഏറെ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ന്യൂസിലന്‍ഡിനെതിരെ അഞ്ച് ടെസ്റ്റുകളിലാണ് കോഹ്‌ലി ഇതുവരെ ഇന്ത്യയെ നയിച്ചത്. കോഹ്‌ലി ടോസ് നേടിയ 3 ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചു. ടോസ് നഷ്ടപ്പെട്ട 2 ടെസ്റ്റുകളിലും തോറ്റു.

ആദ്യ ദിനം പൂര്‍ണ്ണമായും മഴ പെയ്തതിനാല്‍ത്തന്നെ രണ്ടാം ദിനം മത്സരം അര മണിക്കൂര്‍ നേരത്തെ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ച് 3.30ന് ആരംഭിക്കേണ്ട മത്സരം 3.00ന് ആരംഭിക്കും.

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി(ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, ജസ്‌പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി.

ന്യൂസിലന്‍ഡ് ടീം

ടോം ലാഥം, ദേവോണ്‍ കോണ്‍വേ, കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്‍‌റി നിക്കോള്‍സ്, ബി ജെ വാട്‌ലിങ്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, കെയ്‌ല്‍ ജാമീസണ്‍, നീല്‍ വാഗ്നര്‍, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here