രാജ്യത്ത് പുതിയ വാക്സീൻ നയം ഇന്ന് മുതൽ; 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ

0
219

ദില്ലി: രാജ്യത്ത് ഇന്ന് മുതൽ പുതിയ വാക്സിൻ നയം നിലവിൽ വരും. വാക്സിൻ്റെ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കാനാണ് സർക്കാരിന്റെ നീക്കം. ആകെ വാക്സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചേക്കും. ബാക്കി 25 ശതമാനം സ്വാകാര്യ കമ്പനികൾക്ക്  നേരിട്ട് വാങ്ങാനാകും.

സ്വകാര്യ കേന്ദ്രങ്ങളുടെ പക്കലിൽ നിന്ന് വാക്സിനായി ഈടാക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കും. നേരത്തെ 50 ശതമാനം വാക്സിൻ മാത്രമായിരുന്നു കേന്ദ്രം നേരിട്ട് വിതരണം ചെയ്തിരുന്നത്. സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം രൂക്ഷമാവുകയും, വാക്സിൻ വിതരണത്തിൽ  അസമത്വം ഉണ്ടെന്ന വിമർശനമുയരുകയും ചെയ്തിരുന്നു. പുതിയ നയത്തിലൂടെ ഈ പരാതികൾ പരിഹരിക്കാനാണ് സർക്കാർ ശ്രമം . സംസ്ഥാനങ്ങളിലെ, ജനസംഖ്യ ,രോഗവ്യാപനം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാവും നൽകുന്ന വാക്സിന്റെ അളവ് തീരുമാനിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here