Wednesday, July 28, 2021

മുസ്​ലിം കളിക്കാർക്ക്​ മുന്നിൽ മദ്യക്കുപ്പി വെക്കില്ലെന്ന്​ യൂറോകപ്പ്​ അധികൃതർ

Must Read

ലണ്ടൻ: വാർത്ത സമ്മേളനത്തിനെത്തുന്ന മുസ്​ലിം കളിക്കാർക്ക്​ മുന്നിൽ ‘ഹൈനകൻ’ കമ്പനിയുടെ മദ്യക്കുപ്പി പ്രദർശിപ്പിക്കില്ലെന്ന്​ യൂറോകപ്പ്​ അധികൃതർ. ജർമനിക്കെതിരെയുള്ള മത്സരശേഷം വാർത്ത സമ്മേളനത്തിനെത്തിയ ഫ്രഞ്ച്​ സൂപ്പർതാരം പോൾ പോഗ്​ബ മദ്യക്കുപ്പി മുന്നിൽ നിന്നും നീക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ യൂറോ അധികൃതരുടെ തീരുമാനമെന്ന് ദി ടെല​ഗ്രാഫ്​ അടക്കമുള്ള​ അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. യൂറോയുടെ പ്രധാന സ്​പോൺസർമാരിലൊരാളാണ്​ ഡച്ച്​ കമ്പനിയായ ‘ഹൈനകൻ’.

പോർച്ചുഗലിനെതിരായ മത്സരശേഷം ഫ്രാൻസ്​ താരം കരിം ബെൻസിമ വാർത്ത സമ്മേളനത്തിനെത്തിയപ്പോഴും മുന്നിൽ മദ്യക്കുപ്പി ഉണ്ടായിരുന്നില്ല. ഫ്രാൻസ്​, ബെൽജിയം, ജർമനി, സ്വിറ്റ്​സർലാൻഡ്​ അടക്കമുള്ള ടീമുകളിലും മുസ്​ലിം താരങ്ങളുണ്ട്​.

വാർത്ത സമ്മേളനത്തിനിടെ ക്രിസ്​​റ്റ്യാനോ റെ​ാ​ണാൾഡോ കൊക്കക്കോള ബോട്ടിൽ മാറ്റിവെച്ചതിന്‍റെ അലയൊലികൾ അടങ്ങും മു​േമ്പയാണ്​ പോൾ ​പോഗ്​ബയും രംഗത്തെത്തിയത്​​.കൊക്കക്കോളക്കും വെള്ളക്കുപ്പിക്കും ഒപ്പമിരുന്ന മദ്യക്കുപ്പി മാറ്റിവെച്ചായിരുന്നു പോൾ പോഗ്​ബ വാർത്ത സമ്മേളനത്തിൽ ഇരുന്നത്​. ഇസ്​ലാം മത വിശ്വാസിയായ പോഗ്​ബ മദ്യബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിക്കാറില്ലെന്ന് നേരത്തേ​ തീരുമാനമെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ഓഗസ്റ്റ് 9 മുതൽ എല്ലാ കടകളും തുറക്കും, പൊലീസ് നടപടിയുണ്ടായാല്‍ മരണം വരെ നിരാഹാരം: വ്യാപാരി വ്യവസായി ഏകോപന സമിതി

അടുത്ത മാസം 9 മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ഓഗസ്റ്റ് 2 മുതൽ 6 വരെ സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ നടത്തും....

More Articles Like This