പ്രമോദ് രാമന്‍ മനോരമ ന്യൂസ് വിട്ടു; മീഡിയ വണ്‍ എഡിറ്ററാകും

0
390

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, മനോരമ ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററുമായ പ്രമോദ് രാമന്‍ മീഡിയ വണ്ണിലേക്ക്.മനോരമ ന്യൂസില്‍ നിന്ന് രാജിവച്ച പ്രമോദ് രാമന്‍ മീഡിയ വണ്‍ എഡിറ്ററായി ചുമതലയേല്‍ക്കും.

രാജീവ് ദേവരാജ് മീഡിയ വണ്ണില്‍ നിന്ന് മാതൃഭൂമി ന്യൂസിലേക്ക് പോയതിന്റെ ഒഴിവിലാണ് പ്രമോദ് രാമന്റെ നിയമനം. ജൂലൈ ഒന്നിന് പ്രമോദ് രാമന്‍ ചുമതലയേല്‍ക്കും.

ഇന്ത്യയില്‍ ഒരു സാറ്റലൈറ്റ് ചാനലില്‍ ആദ്യമായി തത്സമയ വാര്‍ത്ത വായിച്ച മാധ്യമപ്രവര്‍ത്തകനാണ് പ്രമോദ് രാമന്‍.

കേരള പ്രസ് അക്കാദമിയില്‍ നിന്ന് 1989-1990 ബാച്ചില്‍ ജേര്‍ണലിസം പൂര്‍ത്തിയാക്കിയ പ്രമോദ് രാമന്‍ ദേശാഭിമാനിയിലായിരുന്നു തന്റെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് സദ് വാര്‍ത്ത ദിനപത്രത്തിലും പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ആരംഭിച്ചപ്പോള്‍ മുതല്‍ ചാനലിലെത്തി.

മലയാളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്‍ ആരംഭിച്ചപ്പോള്‍ എഡിറ്റോറിയല്‍ ടീമില്‍ പ്രമോദ് രാമന്‍ ഉണ്ടായിരുന്നു. പിന്നീടാണ് മനോരമ ന്യൂസിന്റെ ഭാഗമാകുന്നത്.

മലയാളത്തിലെ പുതുനിര കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ പ്രമോദ് രാമന്‍ കാസര്‍ഗോഡ് രാവണീശ്വരം സ്വദേശിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here