നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട, ഒരു കോടിയോളം വില വരുന്ന സ്വ‍ർണം പിടികൂടി

0
242

കൊച്ചി: വിദേശത്ത് നിന്നും കൊണ്ടു വന്ന ഒരു കോടിയോളം രൂപ വില വരുന്ന സ്വ‍ർണം നെടുന്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഖത്തറിൽ നിന്നും ഖത്തർ എയർവേസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയിൽ നിന്നാണ് 1,998 ഗ്രാം സ്വർണം പിടികൂടിയത്.

മിക്സിയിലും സ്പീക്കറിലും കഷണങ്ങളാക്കി ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. കസ്റ്റംസാണ് സ്വർണം പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത യാത്രക്കാരനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here