നാടും,വീടും വൃത്തിയാക്കൂ..നാട്ടുകാർക്ക് രണ്ട് സ്വർണ്ണ നാണയ സമ്മാനവുമായി വാർഡ് മെമ്പർ ഇർഫാന ഇഖ്ബാൽ

0
276

ഉപ്പള: ലോക പരിസ്ഥിതി ദിനത്തില്‍ വേറിട്ട സമ്മാനവുമായി വനിതാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇഖ്ബാല്‍. നാടും, വീടും വൃത്തിയാക്കുന്ന നാട്ടുകാര്‍ക്കും ക്ലബുകള്‍ക്കും രണ്ട് സ്വര്‍ണ നാണയം സമ്മാനം നല്‍കുമെന്നാണ് പ്രഖ്യാപനം.

മഴക്കാലം വരുന്നതിന് മുമ്പായി പൊതു സ്ഥലവും, വീട്ട് പരിസരവും വൃത്തിയാക്കുന്ന ഒരു കുടുംബത്തിനും ക്ലബിനുമാണ് പാരിതോഷികം പ്രഖ്യാപിച്ച്‌ മംഗല്‍പാടി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയും രണ്ടാം വാര്‍ഡ്‌ മെമ്പറുമായ ഇര്‍ഫാന ഇഖ്ബാല്‍ വ്യത്യസ്തയാകുന്നത്.

നാടും വീടും മാലിന്യം കൊണ്ട് പൊറുതി മുട്ടുമ്പോൾ അതിനെ ശാസ്ത്രീയമായി സംസ്‌കരിച്ച്‌ മാതൃകയാകുന്ന മംഗല്‍പാടി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഒരു കുടുംബത്തിനും, പൊതു സ്ഥലം വൃത്തിയായി ശുചീകരിക്കുന്ന ക്ലബിനുമാണ് ഓരോ സ്വര്‍ണ നാണയം വാര്‍ഡ് മെമ്പർ സമ്മാനമായി നല്‍കുന്നത്. കുടുംബാംഗങ്ങളോടൊപ്പം വീടും പരിസരവും വൃത്തിയാക്കുന്നതിന് മുന്‍പും, ശേഷവുമുള്ള ഫോടോ, പൊതു സ്ഥലം വൃത്തിയാക്കുന്ന ഫോടോ, വീട്ട് പറമ്ബില്‍ കുടുംബത്തോടൊപ്പം വൃക്ഷതൈകള്‍ നടുന്ന ഫോടോകള്‍ എന്നിവയില്‍ ഏതെങ്കിലും ഒരു കാര്യം ചെയ്ത് വാര്‍ഡ് മെമ്ബര്‍ ഇര്‍ഫാനയുടെ +919633108200 വാട്സ്‌ആപ് നമ്പറിലേക്ക് നിങ്ങളുടെ പേര്, ഫോണ്‍ നമ്പർ, വിലാസം എന്നിവ സഹിതം മൂന്ന് ദിവസത്തിനകം അയച്ചു കൊടുക്കണം.

വിജയികളെ മഞ്ചേശ്വരം എംഎല്‍എ എ കെ എം അശ്‌റഫ് പ്രഖ്യാപിക്കുമെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here