താലിചാർത്താനായി വിവാഹപന്തലിലെത്തിയത്​ രണ്ട്​ വരൻമാർ; ഒടുവിൽ വധു ചെയ്​തത്​

0
364
Ring Ceremony , a Hindu wedding ritual wherein bride and groom hand over their rings to each others as symbol of love

ലഖ്​നോ: ഒരാളെ വിവാഹം ചെയ്യാനായി രണ്ടു വരൻമാർ അണിഞ്ഞൊരുങ്ങി പന്തലിൽ എത്തിയാൽ എന്ത്​ സംഭവിക്കും എന്ന്​ ചിന്തിച്ചിട്ടുണ്ടോ. എന്നാൽ ഉത്തർ പ്രദേശിലെ ഇറ്റാ ജില്ലയിലെ കോട്​വാലി പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ അങ്ങനെയൊരു സംഭവം ഉണ്ടായി. ഒടുവിൽ ഒരാൾക്ക്​ വരണമാല്യം അർപിച്ച യുവതി രണ്ടാമത്തെയാളെ വിവാഹം ചെയ്​തു.

വധുവായ മോഹനിയും ഫുലൻപൂർ സ്വദേശിയായ ബാബ്​ലുവും തമ്മിലുള്ള വിവാഹമാണ്​ നിശ്ചയിച്ചിരുന്നത്​.​ വിവാഹ ദിവസം ബബ്​ലുവും ബന്ധുക്കളും വധുവിന്‍റെ വീട്ടിലെത്തി. വധുവിന്‍റെ ബന്ധുക്കൾ വരനെ സ്വീകരിക്കുന്ന ചടങ്ങിനിടെ ഹയാത്​നഗർ ഗ്രാമത്തിലെ രാജാറാമിന്‍റെ മകനായ അജിത്തും വിവാഹത്തിനൊരുങ്ങി മോഹിനിയുടെ വീട്ടിലെത്തിയതോടെയാണ്​ സംഭവങ്ങളുടെ തുടക്കം.

മോഹിനിയും അജിത്തും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. ഇരുവരുടെയും ബന്ധം എതിർത്ത മോഹിനിയുടെ ബന്ധുക്കൾ ബബ്​ലുവുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. മറ്റൊരാളുമായി മോഹിനിയുടെ വിവാഹം ഉറപ്പിച്ചെന്ന വാർത്തയറിഞ്ഞതോടെയാണ്​ അജിത്ത്​ ബന്ധുക്കളെയും കൂട്ടി വിവാഹപ്പന്തലിൽ എത്തിയതെന്ന്​ ഇന്ത്യ.കോം റിപ്പോർട്ട്​ ചെയ്​തു​.

 

രണ്ടാമത്തെയാളെ വിവാഹം ചെയ്​ത്​ വധു അവരുടെ കൂടെ പോയതോടെ ആദ്യത്തെയാളും കുടുംബവും പ്രശ്​നമുണ്ടാക്കി. ഒടുവിൽ പൊലീസ്​ ഇടപെട്ടാണ്​ രംഗം ശാന്തമാക്കിയത്​. വധുവിന്‍റെ പിതാവിനെയും അമ്മാവനെയും പൊലീസ്​ കസ്റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തു. രണ്ടാമത്തെ വരന്‍റെ ബന്ധുക്കളെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ പൊലീസ്​ തയാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here