ഡ്രൈവിങ്​ ലൈസന്‍സ്​ മുതല്‍ ബാങ്ക്​ അക്കൗണ്ട്​ വരെ; ജൂലൈ ഒന്ന്​ മുതല്‍ നിലവില്‍ വരുന്ന നാല്​ സു​പ്രധാന മാറ്റങ്ങള്‍ അറിയാം

0
358

ന്യൂഡല്‍ഹി: ഈ വര്‍ഷം ജൂലൈ ഒന്ന്​ മുതല്‍ ഡ്രൈവിങ്​ ലൈസന്‍സ്​, ബിസിനസ്​, നികുതി എന്നിവയുമായി ബന്ധപ്പെട്ട്​ ചില സുപ്രധാന മാറ്റങ്ങള്‍ നടപ്പില്‍ വരാന്‍ പോകുകയാണ്​. അടിസ്​ഥാന ബാങ്ക്​ നിക്ഷേപങ്ങള്‍ക്കുള്ള സര്‍വീസ്​ ചാര്‍ജ്​ സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ മാറ്റാന്‍ പോകുന്നതാണ്​ അതില്‍ ഒന്ന്​. എല്‍.പി.ജി സിലിണ്ടര്‍ വിലയിലും മാറ്റം വരാന്‍ പോകുകയാണ്​. ജൂലൈ ഒന്ന്​ മുതല്‍ എന്തെല്ലാം മാറ്റങ്ങളാണ്​ നടപ്പില്‍ വരാന്‍ പോകുന്നതെന്ന്​ നോക്കാം.

എസ്​.ബി.ഐ സര്‍വീസ്​ ചാര്‍ജില്‍ മാറ്റം

സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ (എ​സ്.​ബി.​ഐ) ബേ​സി​ക്​ സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ടി​ലെ (ബി.​എ​സ്.​ബി.​ഡി) പു​തി​യ സേ​വ​ന​നി​ര​ക്കു​ക​ള്‍ ജൂ​ലൈ ഒ​ന്നു മു​ത​ല്‍ നി​ല​വി​ല്‍ വ​രും. എ.​ടി.​എ​മ്മി​ല്‍ നി​ന്ന്​ പ​ണം പി​ന്‍​വ​ലി​ക്ക​ല്‍, ചെ​ക്ക്​​​ബു​ക്, പ​ണം കൈ​മാ​റ്റം, നോ​ണ്‍ ഫി​നാ​ന്‍​ഷ്യ​ല്‍ ട്രാ​ന്‍​സ്​​ഫ​റു​ക​ള്‍ തു​ട​ങ്ങി​യ​വ​ക്കാ​ണ്​ പു​തി​യ നി​ര​ക്കു വ​രു​ന്ന​ത്.

സ്വ​ന്തം ബ്രാ​ഞ്ചി​ല്‍ ​നി​ന്നോ എ.​ടി.​എ​മ്മി​ല്‍​നി​ന്നോ ഒ​രു മാ​സം പ​ര​മാ​വ​ധി നാ​ലു​ത​വ​ണ പ​ണം സൗ​ജ​ന്യ​മാ​യി പി​ന്‍​വ​ലി​ക്കാം. അ​തി​നു മു​ക​ളി​ലു​ള്ള ഓ​രോ പി​ന്‍​വ​ലി​ക്ക​ലി​നും 15 രൂ​പ ജി.​എ​സ്.​ടി ഈ​ടാ​ക്കും. സൗ​ജ​ന്യ പ​രി​ധി​ക്കു ശേ​ഷം മ​റ്റു ബാ​ങ്കു​ക​ളു​ടെ എ.​ടി.​എ​മ്മി​ല്‍​നി​ന്നു​ള്ള പി​ന്‍​വ​ലി​ക്ക​ലി​നും 15 രൂ​പ നി​കു​തി ഈ​ടാ​ക്കും.

ഒ​രു സാ​മ്ബ​ത്തി​ക വ​ര്‍​ഷം 10 ചെ​ക്ക്​​​ലീ​ഫു​ക​ള്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. അ​തി​നു​ശേ​ഷം 10 ലീ​ഫ്​ ഉ​ള്ള ചെ​ക്ക്​​ബു​ക്കി​ന്​ 40 രൂ​പ നി​കു​തി​യും ഈ​ടാ​ക്കും. 25 ലീ​ഫു​ള്ള​തി​ന്​ 75 രൂ​പ​യും നി​കു​തി​യും 10 ലീ​ഫു​ള്ള അ​ടി​യ​ന്ത​ര ചെ​ക്​​ബു​ക്കി​ന്​ 50 രൂ​പ​യും നി​കു​തി​യും ഈ​ടാ​ക്കും. മു​തി​ര്‍​ന്ന പൗ​ര​ന്മാ​രെ​ ചെ​ക്ക്​​​ബു​ക്കി​നു​ള്ള പു​തി​യ നി​ര​ക്കി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി. എ​സ്.​ബി.​ഐ ബ്രാ​ഞ്ചി​ലും ​മ​റ്റു ബാ​ങ്കു​ക​ളു​ടെ ബ്രാ​ഞ്ചി​ലും ബേ​സി​ക്​ സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ട്​ ഉ​ട​മ​ക്ക്​ പ​ണേ​ത​ര ഇ​ട​പാ​ട്​ സൗ​ജ​ന്യ​മാ​ണ്.

ഡ്രൈവിങ്​ ലൈസന്‍സ്​ വീട്ടില്‍ നിന്ന്​

ലേണിങ്​ ലൈസന്‍സ്​ നേടാന്‍ ഇനി റീജ്യനല്‍ ട്രാന്‍സ്​പോര്‍ട്ട്​ ഓഫീസ്​ സന്ദര്‍ശിക്കേണ്ടതില്ല. ജൂലൈ 1 മുതല്‍ ഇത്തരം മാറ്റങ്ങള്‍ക്ക്​ രാജ്യത്ത്​ തുടക്കമിടുകയാണ്.​ ആര്‍.‌.ടി‌ഒക്ക്​ മുന്നിലെ പരിശോധന കൂടാതെ തന്നെ ലൈസന്‍സ്​ ലഭിക്കുന്ന രീതിയാണ്​ വരാന്‍ പോകുന്നത്​. ​

ഓണ്‍ലൈന്‍ പരിശോധനക്കുമാത്രം വിധേയരായി ലൈസന്‍സ്​ നേടുക എന്ന പരിഷ്​കരണമാണ്​ കേന്ദ്രം നടപ്പാക്കാന്‍ ഒരുങ്ങ​​ുന്നത്​. ഇതിന്​ ആധുനികമായ ഡ്രൈവിങ്​ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും ​കേന്ദ്ര റോഡ്​ ഹൈവേ ഗതാഗത മന്ത്രാലയം പറയുന്നു. ഡ്രൈവിങ്​ പരിശീലന കേന്ദ്രങ്ങളില്‍ അപേക്ഷകരുടെ ഓണ്‍ലൈന്‍ ടെസ്​റ്റുകള്‍ക്കായി സിമുലേറ്ററുകളും ടെസ്​റ്റിങ്​ ട്രാക്കുകളും ഉണ്ടായിരിക്കണം.

ഓണ്‍ലൈന്‍ ഡ്രൈവിങ്​ പരിശോധന ലൈസന്‍സ് നല്‍കല്‍ പ്രക്രിയയില്‍ കാര്യക്ഷമതയും സുതാര്യതയും കൊണ്ടുവരുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​

എല്‍.പി.ജി വിലയില്‍ മാറ്റം

ലിക്വിഫൈഡ്​ പെട്രോളിയം ഗ്യാസി​െന്‍റ (എല്‍.പി.ജി) അല്ലെങ്കില്‍ പാചകവാതകത്തി​െന്‍റ വില രണ്ടാഴ്​ച കുടു​േമ്ബാള്‍ പുതുക്കി നിശ്ചയിക്കാറുണ്ട്​. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍, ആവശ്യകത, വിതരണ ഇടവേള എന്നിവ അനുസരിച്ച്‌ എണ്ണ കമ്ബനികള്‍ വില പരിഷ്കരിക്കുന്നു.

വിവാദ്​ സേ വിശ്വാസ്​ ആഗസ്​റ്റ്​ 31 വരെ

വിവാദ്​ സേ വിശ്വാസ്​ പദ്ധതി പ്രകാരം പലിശ കൂടാതെ നികുതിയടക്കാനുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു. ജൂണ്‍ 30 മുതല്‍ ആഗസ്​റ്റ്​ 31 വരെ പണമടക്കം.

LEAVE A REPLY

Please enter your comment!
Please enter your name here