കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു

0
214

കാസര്‍കോട്: കോളജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളം സ്രാങ്ക്‌ റോഡിലെ പരേതനായ സിദ്ദീഖിന്റെ മകള്‍ ശംന (19) ആണ് മരിച്ചത്. സീതാംഗോളി മാലിക് ദീനാര്‍ കോളജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഖൈറുന്നീസയാണ് മാതാവ്.

ബുധനാഴ്ച രാവിലെ 11 മണിയോടെ കുളിമുറിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

പോസ്റ്റ് മോര്‍ടത്തിനായി പരിയാരത്തുള്ള കണ്ണൂര്‍ മെഡികല്‍ കോളജിലേക്ക് കൊണ്ടുപോവും. സിദ്ദീഖ് – ഖൈറുന്നീസ ദമ്ബതികളുടെ ഏകമകളാണ് ശംന.

LEAVE A REPLY

Please enter your comment!
Please enter your name here