ഇതോ നിലവില്‍ ഏറ്റവും വേഗത്തിലുള്ള വയര്‍, വയര്‍ലെസ് ചാര്‍ജിംഗ് റെക്കോഡുകള്‍ ഷവോമിക്ക് സ്വന്തമാണെന്നും കമ്പനി അവകാശപ്പെടുന്നു. ദ വെര്‍ജിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ചൈനീസ് കന്പനികള്‍ക്കിടയില്‍ ചാര്‍ജിംഗ് സംവിധാനം വളരെ വേഗത്തിലാക്കാനുള്ള ടെക്നോളജി യുദ്ധം വ്യാപകമാണ്. 100W ചാര്‍ജിംഗ് സംവിധാനം അവതരിപ്പിച്ചാണ് ഇതിന് തുടക്കം കുറിച്ചത്. ഇതിപ്പോള്‍ 120 W ല്‍ എത്തി നില്‍ക്കുന്നു.