ആശ്വാസ പദ്ധതി; 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി

0
292

കോവിഡ് വ്യാപനത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഉപഭോക്താക്കൾക്ക് ആശ്വാസ പദ്ധതിയുമായി കെ.എസ്.ഇ.ബി.

പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളത്തിൽ അറിയിച്ചു.

29.09.1997 മുതൽ 500 വാട്ട്സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെ മാത്രം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ സബ്സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നൽകുന്ന പദ്ധതി, കണക്ടഡ് ലോഡ് വൃത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് കൂടി ബോധകമാക്കും.

ബിപിഎല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 യൂണിറ്റ് വരെ 1.50 രൂപ നിരക്കില്‍ വൈദ്യുതി നൽകും. വാണിജ്യ, വ്യവസായ ഉപഭോക്താക്കള്‍ക്ക് മേയിലെ ഫിക്സഡ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നൽകും. തിയറ്ററുകള്‍ക്ക് മേയിലെ ഫിക്സഡ് ചാര്‍ജില്‍ 50 ശതമാനം ഇളവുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

1000 വാട്സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റുവരെ വൈദ്യുതി ഉപഭോഗം ഉള്ളതുമായ ബിപിഎൽ വിഭാഗത്തിലുള്ളവർക്കു നിശ്ചയിച്ചിട്ടുള്ള 1.50രൂപ നിരക്ക് 50 യൂണിറ്റുവരെയുള്ള ഉപഭോക്താക്കൾക്കു കൂടി നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here