Thursday, August 5, 2021

ആരാധാനലയങ്ങൾ തുറക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് എരിയാലിൽ മുസ്ലിം ലീഗ് പ്രതിഷേധം സംഗമം സംഘടിപ്പിച്ചു

Must Read

മൊഗ്രാൽ പുത്തൂർ: ആരാധാനലയങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിശ്വാസികൾക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എരിയാലിൽ പ്രതിഷേധ സംഗമം നടത്തി.
പ്രോട്ടോക്കോൾ പാലിച്ച് സ്ഥാപനങ്ങളും പൊതു ഗതാഗതവും ആരംഭിച്ച സാഹചര്യത്തിൽ വിശ്വാസികൾക്ക് മാത്രം ആനുകൂല്യം നിഷേധിക്കുന്നത് അനീതിയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് കെ ബി കുഞ്ഞാമു ഉൽഘാടനം ചെയ്തു. ജന.സെക്രട്ടറി കെഎ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. എസ്.പി സലാഹുദീൻ, നൂറുദ്ദീൻ കോട്ടക്കുന്ന്, മഹമൂദ് കുളങ്കര,മുജീബ് കമ്പാർ, എം.എ നജീബ്, എ.കെ ശാഫി, എരിയാൽ മുഹമ്മദ് കുഞ്ഞി, കെ.ബി അബൂബക്കർ എരിയാൽ, ബഷീർ മൂപ്പ, ബഷീർ ദാരിമി, റാഫി എരിയാൽ, മുജീബ് ലിബാസ്, മൂസാ ബാസിത്ത്, ഷംസുദീൻ മാസ്കോ, കുഞ്ഞാലി എരിയാൽ, നസീർ കല്ലങ്കൈ ഹമീദ് എരിയാൽ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സ്വർണ്ണക്കടത്ത് തർക്കം; കാസർകോട് യുവാവിനെ തട്ടിക്കൊണ്ടുപോയി, മറ്റൊരിടത്ത് ഇറക്കിവിട്ടു, ആറ് പേർ അറസ്റ്റിൽ

കാസർകോട്: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് കാസർകോട് യുവാവിനെ തട്ടിക്കൊണ്ടുപോയി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയായ ഷെഫീഖിനെയാണ് തട്ടിക്കൊണ്ടു പോയത്. പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് മണിക്കൂറുകൾക്കകം ഇയാളെ...

More Articles Like This