Friday, September 24, 2021

18ന് മുകളില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കും; രജിസ്ട്രേഷന്‍ നാളെ മുതൽ

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് 18 നും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ നാളെ മുതല്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച്‌ 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റം. ഇതനുസരിച്ച്‌ 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കോവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുത്താല്‍ മതിയാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. പവന് 320 രൂപ കുറഞ്ഞ് 34,560 ആയി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,320...

More Articles Like This