മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫിൻ്റെ പേഴ്സണൽ അസിസ്റ്റൻ്റായി അഷ്റഫ് കൊടിയമ്മയെ നിയമിച്ചു

0
308

തിരുവനന്തപുരം: മഞ്ചേശ്വരം എം.എൽ.എ എ. കെ.എം അഷ്റഫിൻ്റെ പേഴ്സണൽ അസിസ്റ്റൻ്റായി അഷ്റഫ് കൊടിയമ്മയെ നിയമിച്ച് ഉത്തരവായി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വന്ന അഷ്റഫ് കൊടിയമ്മ കാസർകോട് ഗവ.കോളജ് എം.എസ്.എഫ് ജന:സെക്രട്ടറി, കോളജ് യൂണിയൻ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചായിരുന്നു പൊതുരംഗത്തേക്ക് എത്തിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ വ്യവസായ ഐ.ടി വകുപ്പ് മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ പേഴ്സണൽ സ്റ്റാഫിൽ അസിസ്റ്റൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. 2005 മുതൽ മുതൽ 2010 വരെ കുമ്പള പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. 2017 മുതൽ 2020 കുമ്പള ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എന്നിനിലകളിൽ പ്രവർത്തിക്കുകയും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തിട്ടുണ്ട്. മികച്ച സംഘാടകൻ കൂടിയായ അഷ്റഫ് കൊടിയമ്മ നിരവധി സാമൂഹിക- സാംസ്കാരിക സംഘടനകളുടെയും നേതൃനിരയിൽ പ്രവർത്തിച്ച് വരികയാണ്. ആരിക്കാടി കെ.എം.എ.യു.പി സ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് പുതിയൊരു ഉത്തരവാദിത്വം വന്നു ചേർന്നത്. നിലവിൽ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജന:സെക്രട്ടറിയും, മഞ്ചേശ്വരം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കൂടിയാണ്. എംഎസ്എഫ് ജില്ലാ പ്രസിഡണ്ട്, മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി, ജില്ലാ പ്രവർത്തക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here