പ്രതിഷേധം ഗൗനിക്കാതെ പ്രഫുൽ പട്ടേൽ; ലക്ഷദ്വീപിൽ വീണ്ടും കടുത്ത തീരുമാനങ്ങൾ

0
412

കവരത്തി ∙ ലക്ഷദ്വീപിൽ ഉയരുന്ന പ്രതിഷേധങ്ങൾ വകവയ്ക്കാതെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. കാര്യക്ഷമമായി പ്രവർത്തിക്കാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയാറാക്കുമെന്നാണ് പുതിയ അറിയിപ്പ്. ദ്വീപുകാരായ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെയാണ് നടപടി. നിയമന രീതികൾ പുനഃപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്.

ലക്ഷദ്വീപിലെ നിയമന രീതികളെല്ലാം അട്ടിമറിച്ചുകൊണ്ട് ഒരു സിലക്‌ഷൻ ബോർഡ് നേരത്തെതന്നെ രൂപീകരിച്ചിരുന്നു. അതിൽ ലക്ഷദ്വീപിലെ ഒരു ജനപ്രതിനിധിയെയും ഉൾപ്പെടുത്തിയിട്ടില്ല. ഉത്തരേന്ത്യയിലെ ഉദ്യോഗസ്ഥർ മാത്രമാണ് ബോർഡിലുള്ളത്.

ഇതിനു പിന്നാലെയാണ് കാര്യക്ഷമമായി പ്രവർത്തിക്കാത്ത ജീവനക്കാരുടെ പട്ടിക തയാറാക്കാനുള്ള നീക്കവും. കൂടുതൽ ആളുകളെ സർവീസിൽനിന്നു പിരിച്ചുവിടാനുള്ള നീക്കമാണിതെന്നു സംശയിക്കപ്പെടുന്നു.

ദ്വീപുകാരുടെ തൊഴിൽ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. അ‍ഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ നിലപാടുകള്‍ക്കെതിരെ വ്യാഴാഴ്ച  ഓൺലൈൻ വഴി ലക്ഷദ്വീപില്‍ സര്‍വകക്ഷിയോഗം ചേരും. ബിജെപി പ്രതിനിധികളും പങ്കെടുക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here