പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് ആര്? ലീഗിന്‍റെ അഭിപ്രായം നിർണായകം

0
639

തിരുവനന്തപുരം: കനത്ത തോല്‍വിയേറ്റു വാങ്ങിയതിന് പിന്നാലെ യുഡിഎഫില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് ആരെത്തുമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ശക്തമായ നേതാവിനെ പ്രതിപക്ഷ നേതാവാക്കി ഇനിയുള്ള അഞ്ച് വര്‍ഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യം വെക്കുന്നത്. എന്നാല്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെയും ഉമ്മന്‍ ചാണ്ടിക്കെതിരെയും പടല പിണക്കം ശക്തമാകുന്ന സാഹചര്യത്തില്‍ ആര് നയിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. 15 സീറ്റുകളില്‍ വിജയിച്ച ലീഗിന്റെ അഭിപ്രായം മാനിക്കാതെ കോണ്‍ഗ്രസിന് തീരുമാനമെടുക്കാനാവില്ല. ലീഗിനും തെരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് പ്രതിപക്ഷ നേതാവിന്റെ റോള്‍ പ്രധാനപ്പെട്ടതാണ്. കെ. സുധാകരന്‍ നേതൃത്വത്തിലേക്ക് വന്നാല്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരെ പരിഗണിക്കേണ്ടിവരും.യു

വനേതാക്കളായ വിടി ബല്‍റാം ശബരീനാഥ് തുടങ്ങിയവര്‍ പാര്‍ട്ടിയുടെ മുന്നോട്ടുപോക്കില്‍ നിര്‍ണായക സാന്നിദ്ധ്യമാവും. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തോറ്റ നേതാക്കളെ ചുമലതപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. മുല്ലപ്പള്ളി തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാറിനിന്നാല്‍ അതും മറ്റൊരു തരത്തില്‍ വിനയാകും.

LEAVE A REPLY

Please enter your comment!
Please enter your name here