നാല്‍പത് ദിവസത്തിന് ശേഷം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടു ലക്ഷത്തില്‍ താഴെ; മരണം 3,511

0
440

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും രണ്ട് ലക്ഷത്തിന് താഴെയെത്തി. നാല്‍പത് ദിവസത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെയാകുന്നത്.

ഏപ്രില്‍ 13ന് 1,85,295 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലെത്തുന്നത്.

1,96,427 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 14 ന് ആണ് രാജ്യത്തെ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് രണ്ട് ലക്ഷം കടന്നത്. പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം വരെ കടന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,511 പേരാണ് രാജ്യത്ത് മരിച്ചത്.

രാജ്യത്തെ ഭീതിപ്പെടുത്തിയ കൊവിഡിന്റെ രണ്ടാതരംഗം അവസാനിക്കുന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ കൊവിഡ് ബാധിതരായവരുടെ മരണത്തില്‍ വര്‍ധനവുണ്ടെന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here