കോവിഡ് വീട്ടിലും പരിശോധിക്കാൻ അനുമതി; ആന്റിജൻ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉടൻ വിപണിയിൽ

0
201

കോവിഡ് പരിശോധന വീടുകളിൽ സ്വയം നടത്താനുള്ള ആന്റിജൻ റാപ്പിഡ് ടെസ്റ്റ് കിറ്റിന് ഐസിഎംആറിന്റെ അനുമതി. മൈലാബ് ഡിസ്കവറി സൊലൂഷ്യൻസ് ആണ് കിറ്റ് രാജ്യത്ത് വിപണിയിലെത്തിക്കുന്നത്. മൂക്കിലെ സ്രവം ഉപയോ​ഗിച്ചാണ് പരിശോധന.

കോവിഡ് ലക്ഷണങ്ങളുള്ള ആളുകളും ലാബിൽ പരിശോധന നടത്തി കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പർക്കം വന്നവരും മാത്രം ഈ കിറ്റ് ഉപയോ​ഗപ്പെടുത്തുന്നതായിരിക്കും ഉചിതമെന്ന് ഐസിഎംആർ വ്യക്തമാക്കി. മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന.

മൈലാബ് കോവിസെൽഫ് എന്ന ആപ്പിൽ കിറ്റ് ഉപയോ​ഗിക്കുന്നവർ പരിശോധനാ ഫലം അറിയിക്കണം. പോസിറ്റീവ് ഫലം വരുന്നവർ ക്വാറന്റൈനിലേക്ക് മാറണം എന്നും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here