ഇവർ നാല്​ പേരുമാണ്​ കേരളത്തിന്റെ ഹീറോസ്​

0
525

തുടർഭരണം ഉറപ്പായതിന്​ പിന്നാലെ രാഷ്​ട്രീയ കേരളം നെഞ്ചിടിപ്പോടെ​ കാത്തിരുന്നത്​ നാല്​​ മണ്ഡലങ്ങ​ളുടെ വിധിയെന്താകുമെന്നറിയാനായിരുന്നു. പ്രബുദ്ധ കേരളം കാത്തിരുന്ന ഫലം തന്നെ ആ മണ്ഡലങ്ങളിൽ നിന്നൊടുവിൽ കേൾക്കാനായി എന്നത്​ ​ആശ്വാസമായി കാണുകയാണ്​ മലയാളികൾ. സോഷ്യൽ മീഡിയിൽ വർഗീയ -ഫാസിസ്​റ്റ്​ രാഷ്​ട്രീയത്തെ ​തുരത്തിയതി​െൻറ ആഘോഷമാണ്​.

ആർ.എസ്​.എസ്​- ബി.ജെ.പിയുടെ മുഴുവൻ സ്ഥാനാർഥികളെയും നിലം​ തൊടാതെ​ തോൽപ്പിച്ചത്​ മലയാളിക​ളാണെങ്കിലും തെരഞ്ഞെടുപ്പ്​ ഗോദയിൽ ഏറെ വിയർക്കേണ്ടി വന്നത്​ നാല്​ സ്ഥാനാർഥികളാണ്​. അവർ തന്നെയാണ്​ കേരളത്തി​െൻറ ഹീറോസും.

നേമം മണ്ഡലത്തെ എൻ.ഡി.എയിൽ നിന്നു തിരിച്ചു പിടിച്ച സി.പി.എം സ്ഥാനാർഥി വി.ശിവൻകുട്ടിയാണ്​ അതി​ലൊരാൾ. 2016 ൽ കേരളത്തിലാദ്യമായി എൻ.ഡി.എ അക്കൗണ്ട്​ തുറന്നത്​ നേമം മണ്ഡലത്തിൽ ജയിച്ചു കയറിയ ഒ.രാജഗോപാലിലൂടെയായിരുന്നു. ഇക്കുറി ആ മണ്ഡലം നിലനിർത്താൻ ബി.ജെ.പി രംഗത്തിറക്കിയതാക​ട്ടെ ഏറ്റവും മുതിർന്ന​ നേതാവിനെ തന്നെയായിരുന്നു. അഭിമാനപോരാട്ടമായി കണ്ടാണ്​ ബി.ജെ.പി അങ്കത്തിനിറങ്ങിയത്​.

കഴിഞ്ഞ തവണ 89 വോട്ടിന്​ സീറ്റ്​ നഷ്​ടപ്പെട്ട ബി.ജെ.പിയുടെ കെ. സുരേ​​ന്ദ്രൻ ഇക്കുറി വിജയം ഉറപ്പിച്ചാണ്​ മഞ്ചേശ്വരത്ത്​ മത്സരത്തിനിറങ്ങിയത്​. ഹെലിക്കോപ്​റ്ററിൽ പറന്നിറങ്ങിയ കെ.സുരേന്ദ്രനെ മുസ്​ലീം ലീഗി​െൻറ എ.കെ.എം. അഷറഫ്​ 700 വോട്ടിനാണ്​ നിലംതൊടാനനുവദിക്കാതെ തറപറ്റിച്ചത്​.

ബി.​ജെ.പി രംഗത്തിറക്കിയ മെട്രോമാൻ ഇ.ശ്രീധരനാണ്​ പാലക്കാട്​ വെല്ലുവിളി ഉയർത്തിയത്​. കോൺഗ്രസി​െൻറ സിറ്റിങ്ങ്​ സീറ്റിൽ വീണ്ടും അങ്കത്തിനിറങ്ങിയ ഷാഫി പറമ്പിലിന്​ കടുത്ത വെല്ലുവിളിയാണുയർത്തിയത്​. ആദ്യ ഘട്ടത്തിൽ മുന്നിട്ട്​ നിന്ന ശ്രീധരൻ 3840 വോട്ടി​െൻറ ലീഡിലാണ്​ ഷാഫിക്ക്​ മുന്നിൽ പാളം തെറ്റിയത്​.

തൃശൂരിനെ എടുക്കാൻ ഒരിക്കൽ ശ്രമം നടത്തി പരാജയപ്പെട്ട സിനിമാതാരവും രാജ്യസഭ എം.പിയുമായ സുരേഷ്​ഗോപിയെ തന്നെയാണ്​ എൻ.ഡി.എ വീണ്ടും രംഗത്തിറക്കിയത്​. കടുത്ത വെല്ലുവിളി തന്നെയാണ്​​ സുരേ​ഷ്​ ഗോപി സാംസ്​കാരിക തലസ്ഥാനത്ത്​ ഉയർത്തിയത്​. ലീഡ്​ നില മാറി മറിഞ്ഞെങ്കിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി പി ബാലചന്ദ്ര​െൻറ മുന്നിൽ പൊട്ടി ‘പടം’ ആകേണ്ടി വന്നു സിനിമാ താരത്തിന്​. മാറി മറിഞ്ഞ ലീഡ്​ നിലക​ൾക്കൊടുവിൽ 1215 വോട്ടി​െൻറ ലീഡിലാണ്​ ബാലചന്ദ്രൻ ജയിച്ചത്​.

​വർഗീയ -ഫാസിസത്തിനൊപ്പം നിന്ന മുഴുവൻ പേരെയും ജനങ്ങളിറങ്ങി തോൽപ്പിച്ച തെരഞ്ഞെടുപ്പ്​ കൂടിയായിരുന്നു ഇത്​. ബി.ജെ.പിയോടൊപ്പമാണെന്ന്​ പറഞ്ഞ്​ വർഗീയത പറഞ്ഞ്​ വോട്ട്​ തേടിയ പൂഞ്ഞാറിലെ സ്ഥാനാർഥി പി.സി.ജോർജ്ജും തോൽവി രുചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here