ഹൊസങ്കടി ദേശീയപാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഓട്ടോഡ്രൈവര്‍ മരിച്ചു

0
537

മഞ്ചേശ്വരം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബന്ധുവിന് പരിക്കേറ്റു. ഉപ്പള ഗേറ്റിന് സമീപത്തെ ഓട്ടോ ഡ്രൈവര്‍ മുസോടി സി.പി ഹൗസിലെ അബ്ദുല്‍റഷീദ് (65) ആണ് മരിച്ചത്. ബന്ധു മുസോടിയിലെ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് അനീസി(24)നെ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ മംഗളൂരു ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഹൊസങ്കടി പൊസോട്ട് ദേശീയ പാതയില്‍ വെച്ച് റഷീദ് സഞ്ചരിച്ച ബൈക്കില്‍ ഉപ്പള ഭാഗത്തേക്ക് വളഞ്ഞുംപുളഞ്ഞുമെത്തിയ സ്വിഫ്റ്റ് കാര്‍ ഇടിച്ചത്. റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ റഷീദ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here