Saturday, June 19, 2021

സമ്മേളനം തുടങ്ങി, എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നു; 53 പുതുമുഖങ്ങൾ

Must Read

തിരുവനന്തപുരം∙ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പ്രോടെം സ്പീക്കർ പി.ടി.എ.റഹീം മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുന്നു. യു.പ്രതിഭ (കായംകുളം), കെ.ബാബു (നെന്മാറ), എം.വിൻസെന്റ് (കോവളം) എന്നിവർ ക്വാറന്റീനിലായതിനാൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല.

ഭരണത്തുടർച്ചയുടെ ചരിത്രമെഴുതി സർക്കാരിനെ പിണറായി വിജയൻ തുടർന്നും നയിക്കുന്നതും പ്രതിപക്ഷ നേതൃസ്ഥാനത്തു പുതുനായകനായി വി.ഡി.സതീശൻ എത്തുന്നതും ഈ സഭയുടെ സവിശേഷത. കഴിഞ്ഞ സഭയിൽ ആദ്യമായി ഏക അംഗത്തെ ലഭിച്ച ബിജെപിക്ക് ഇത്തവണ വീണ്ടും പ്രാതിനിധ്യമില്ലാതായി.

മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തിലും വീര്യത്തിലുമാണ് ഭരണപക്ഷം. മുൻ സഭയെക്കാൾ എണ്ണം കൊണ്ടു ദുർബലമാണു പ്രതിപക്ഷം. 140 അംഗങ്ങളിൽ 53 പേർ പുതുമുഖങ്ങളാണ്. 21 മന്ത്രിമാരിൽ 17 മന്ത്രിമാരായി പേരാണ് ആദ്യവട്ടം സഭയിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സ്‌കൂളുകള്‍ എന്ന് തുറക്കും? – മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍. അധ്യാപകരില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളില്‍ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ...

More Articles Like This