സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കും; ക്ലാസുകൾ ഓൺലൈൻ വഴി

0
252

സംസ്ഥാനത്ത് സ്‌കൂളുകൾ തന്നെ തുറക്കാൻ നിർദേശം. കോവിഡ് സാഹചര്യത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ നടത്തുക. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വും വെ​വ്വേ​റെ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ്​ ധാ​ര​ണ​യാ​യ​ത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും.

പ്രവേശനോത്സവം സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും. അധ്യായന വർഷം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്ന് രാവിലെ 11.30ന് വാർത്താസമ്മേളനം നടത്തും.

ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂൺ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകൾ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. അതേസമയം പ്ലസ് വൺ പരീക്ഷകൾ പൂർത്തിയാകാത്തതിനാൽ തീരുമാനം വൈകും. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ ലഭിക്കും.

ഇൗ​മാ​സം അ​വ​സാ​ന​ത്തോ​ടെ ക്ലാ​സ്​ പൂ​ർ​ത്തി​യാ​കു​ന്ന പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ല​സ്​ ടു ​ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കും. ഇ​വ​ർ​ക്ക്​ പ്ല​സ്​ വ​ൺ പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ചും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

കോ​ള​ജു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ജൂ​ൺ ഒ​ന്നി​നു​ത​ന്നെ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ളി​ച്ച സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​​ചാ​ൻ​സ​ല​ർ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്​ ധാ​ര​ണ​യാ​യ​ത്. ജൂ​ൺ 15 മു​ത​ൽ അ​വ​സാ​ന വ​ർ​ഷ ബി​രു​ദ, ബി​ര​ു​ദാ​ന്ത​ര കോ​ഴ്​​സു​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്യാ​നും ജൂ​ലൈ 31ന​കം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യും കു​സാ​റ്റും അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​ക​ൾ ഒാ​ൺ​ലൈ​നാ​യി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്​ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. മ​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ കോ​വി​ഡ്​ സാ​ഹ​ച​ര്യ​ം വി​ല​യി​രു​ത്തി പ​രീ​ക്ഷ ന​ട​ത്തി​പ്പി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here