വിശ്വാസ കാരണങ്ങളാല്‍ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബിനെ വിമര്‍ശിച്ച മമ്മൂട്ടിക്ക് ലക്ഷദ്വീപിലെ മനുഷ്യത്വ വിരുദ്ധ നടപടിയിൽ പ്രതികരിക്കാൻ ഉത്സാഹമില്ല: അഡ്വ. ഫാത്തിമ തഹ്‌ലിയ

0
277

കോഴിക്കോട്: ലക്ഷദ്വീപ് വിഷയത്തല്‍ പ്രതികരിക്കാത്തതില്‍ നടന്‍ മമ്മുട്ടിക്കെതിരെ വിമര്‍ശനവുമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.

മന്ത്രിയായിരുന്നപ്പോള്‍ വിശ്വാസപരമായ കാരണങ്ങളാല്‍ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബ് സാഹിബിനെ വിമര്‍ശിക്കാന്‍ ശ്രീ. മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു. എന്നാല്‍ ലക്ഷദ്വീപില്‍ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്ന് ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചു. കേന്ദ്രത്തെ പേരെടുത്തു വിമര്‍ശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here