തിരുവനന്തപുരം: കോണ്‍​ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച് ലീ​ഗ് മുഖപത്രം ചന്ദ്രിക. കോണ്‍​ഗ്രസ് ദേശീയ നേതാവ് മോദിയെ പ്രശംസിച്ചത് പ്രതിപക്ഷ ധര്‍മമല്ല. മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാക്കള്‍ അഭിപ്രായ ഭിന്നതകള്‍ പരസ്യമാക്കുന്നെന്നും മുഖപത്രത്തില്‍ വിമര്‍ശനം. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ അനിശ്ചിതത്വം നന്നല്ല. കേരളത്തില്‍ പ്രതിപക്ഷത്തിന് മുന്നില്‍ ഇനിയുള്ളത് ഭ​ഗീരഥശ്രമം. ജനങ്ങളിലേക്ക് കൂടുതലിറങ്ങി തിരിച്ചടിയെ അതിജീവിക്കണമെന്നും വിമര്‍ശനം.