ഫലസ്തീന്‍ മണ്ണില്‍ കൂട്ട മയ്യത്ത് നിസ്‌കാരങ്ങള്‍; ഇന്നു മാത്രം കൊല്ലപ്പെട്ടത് 42 പേര്‍, തകര്‍ത്തത് മൂന്നു കെട്ടിടങ്ങള്‍

0
420

ഗസ്സ: ഫലസ്തീന്‍ നഗരമായ ഗസ്സയ്ക്കു നേരെയുള്ള ഇസ്‌റാഈല്‍ വ്യോമാക്രമണം തുടരുന്നു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ദിവസമാണിന്ന്. 42 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും മൂന്നു കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

തുടര്‍ച്ചയാണ് ഏഴാം ദിവസമാണ് ഗസ്സയ്ക്കു നേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. ഇന്ന് തകര്‍ത്തവയില്‍ രണ്ട് കെട്ടിടങ്ങളും താമസകേന്ദ്രങ്ങളാണ്.

ഫലസ്തീന്‍ പോരാളിസംഘമായ ഹമാസ് മേധാവി യഹിയ അല്‍ സിന്‍വാറിന്റെ വീടിനു നേരെയും മിസൈലാക്രമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊല്ലപ്പെട്ടവരുടെ മേലുള്ള കൂട്ട മയ്യത്ത് നിസ്‌കാരം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗസ്സയില്‍ 188 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 55 കുട്ടികളും 33 സ്ത്രീകളും പെടുന്നു. 1200 ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. ഫലസ്തീന്റെ മറ്റൊരു ഭാഗമായ വെസ്റ്റ് ബാങ്കില്‍ 13 പേര്‍ കൊല്ലപ്പെട്ടു.

രണ്ടു കുട്ടികളടക്കം പത്തു പേരാണ് ഹമാസ് ആക്രമണത്തില്‍ ഇസ്‌റാഈലില്‍ കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here