നാലു വയസുകാരൻ ആമസോണിലൂടെ അബദ്ധത്തിൽ ഓർഡർ ചെയ്​തത്​ 1.9 ലക്ഷം രൂപയുടെ കോലുമിഠായി; പിന്നീട്​ സംഭവിച്ചത്​…

0
280

ന്യൂയോർക്ക്​: കുട്ടികളുടെ ഇഷ്​ടപ്പെട്ട കാർട്ടൂൺ കഥാപാത്രമാണ്​ സ്​പോഞ്ച്​ബോബ്​. ന്യൂയോർക്ക്​ നഗരത്തിൽ വസിക്കുന്ന നോഹ്​ എന്ന ബാലനും സ്​പോഞ്ച്​ ബോബിനെ വല്യ ഇഷ്​ടമായിരുന്നു. ഇഷ്​ടം കൂടി കൂടി ബാലൻ ആമസോൺ വഴി അബദ്ധത്തിൽ ഓർഡർ ചെയ്ത് പോയത്​​ 918 സ്​പോഞ്ച്​ബോബ്​ കോലുമിഠായികളാണ്​.

918 കോലുമിഠായികൾ അടങ്ങിയ 52 പെട്ടികളാണ്​ നോഹ്​ ഓർഡർ ചെയ്​തത്​. 2618.86 ഡോളർ (1.91ലക്ഷം രൂപ) വില വരുന്ന സാധനങ്ങൾ നോഹിന്‍റെ ബന്ധുവിന്‍റെ വീട്ടിലാണ് എത്തിയത്​.

നോഹിന്‍റെ മാതാവായ ജെന്നിഫർ ബ്രയന്‍റ് മകന്​ അബന്ധം സംഭവിച്ചതാണെന്ന്​​ ആമസോൺ അധികൃതരോട്​​ വിശദീകരിച്ചെങ്കിലും അവർ പെട്ടികൾ തിരിച്ചെടുക്കാനാവില്ലെന്ന്​ അറിയിച്ചു. ന്യൂയോർക്ക്​ യൂനിവേഴ്​സിറ്റിയിലെ സിൽവർ സ്​കൂളിൽ സോഷ്യൽ വർക്ക്​ വിദ്യാർഥിയും മൂന്ന്​ കുട്ടികളുടെ മാതാവും കൂടിയായ ജെന്നിഫർ ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ കുഴങ്ങി.

ഇതോടെ അവർ സർവകലാശാലയുടെ സോഷ്യൽ വർക്ക്​ ബിരുദാനന്തര വിദ്യാർഥികൾക്കുള്ള ഫേസബുക്ക്​ പേജിൽ സംഭവം വിശദീകരിച്ച്​ കുറിപ്പെഴുതി. പോസ്റ്റ്​ ശ്രദ്ധയിൽ പെട്ട സഹപാഠിയായ കാറ്റി സ്​കോൾസ്​ ‘ഗോഫണ്ട്​മി’ വഴി ധനസമാഹരണ കാമ്പയിന്​ തുടക്കം കുറിച്ചു. നോഹിന്‍റെ കോലുമിഠായിക്കു​ള്ള തുക 24 മണിക്കൂറിനുള്ളിൽ പരിഞ്ഞുകിട്ടി.

600 പേർ 15,306 ഡോളറാണ്​ സംഭാവന ചെയ്​തത്​. നോഹിന്‍റെ അശ്രദ്ധ പക്ഷേ കുടുംബത്തിന്​ ആശ്വാസമായി മാറി. അധികം ലഭിച്ച തുക ഓട്ടിസം ബാധിച്ച നോഹിന്‍റെ വിദ്യാഭ്യാസത്തിനും മറ്റുമായി ഉപയോഗിക്കുമെന്ന്​ ബ്രയന്‍റ്​ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here