Monday, May 10, 2021

തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില കൂട്ടി

Must Read

കൊച്ചി: വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ഇന്ധനവില കൂട്ടി. 18 ദിവസത്തിന് ശേഷം കേരളത്തില്‍ പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92 രൂപ 57 പൈസയായി. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 87 രൂപ ഏഴ് പൈസ നല്‍കണം. കൊച്ചിയില്‍ 90 രൂപ 57 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 85 രൂപ 14 പൈസ നല്‍കണം.

ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 15 പൈസയും 18 പൈസയുമാണ് വര്‍ധിച്ചത്. 90 രൂപ 55 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 80 രൂപ 91 പൈസ നല്‍കണം. മുംബൈയില്‍ 96.55. 87.98 എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വില.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സമ്പർക്കം ഉണ്ടായി അഞ്ച് ദിവസത്തിന്‌ ശേഷമാണ്‌ കോവിഡ്‌ ടെസ്‌റ്റ്‌ ചെയ്യേണ്ടത്‌, ടെസ്റ്റ് റിസൾട്ട് നെഗറ്റീവായാലും ഇത് കൂടി ശ്രദ്ധിക്കണം: ഡോ ഷിംന അസീസ്

ആരെങ്കിലും പോസിറ്റീവ് ആയെന്ന്‌ കേട്ടാലുടൻ ഓടിപ്പോയി ചെക്ക്‌ ചെയ്‌തിട്ട്‌ കാര്യമില്ലെന്ന് ഡോ. ഷിനം അസീസ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടർ ഇക്കാര്യം വിശദീകരിച്ചത്. സമ്പർക്കം ഉണ്ടായി അഞ്ച്...

More Articles Like This