ഗുജറാത്തായില്ല നേമം; കുമ്മനത്തിനെതിരെ ശിവന്‍കുട്ടിക്ക് വിജയം

0
421

സംസ്ഥാനത്തെ ബി.ജെ.പിയുടെ ഒരേയൊരു സിറ്റിങ് സീറ്റായ നേമത്ത് വിജയക്കൊടി പാറിച്ച് സി.പി.എം. സി.പി.എം സ്ഥാനാര്‍ഥിയയ വി ശിവന്‍കുട്ടിയാണ് അഭിമാനപ്പോരാട്ടത്തിലൂടെ നേമം തിരിച്ചുപിടിച്ചത്.

ആദ്യം മുതല്‍ വ്യക്തമായ ലീഡ് നിലനിലനിര്‍ത്തിപ്പോന്നിരുന്ന കുമ്മനം അവസാന ഘട്ട വോട്ടെണ്ണല്ലിലാണ് പിന്നിലായത്. കഴിഞ്ഞ തവണ ഒ രാജഗോപാലിനെ വിജയിപ്പിച്ച മണ്ഡലം ഇത്തവ ബിജെപിയെ പുറംകാലുകൊണ്ട് തട്ടുകയായിരുന്നു. മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്ന് കരുതിയെങ്കിലും കോണ്‍ഗ്രസിന്‍റെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here