തിരുവനന്തപുരം: കെകെ ശൈലജ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകില്ലെന്ന് വിവരം. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്പോൾ കെകെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നൽകേണ്ടതില്ലെന്ന നിര്‍ണ്ണായക തീരുമാനം ആണ് സിപിഎം കൈക്കൊണ്ടത്. കെകെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു