കലാപത്തിനിടയില്‍ പൊലീസുകാരനെ കൊല്ലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിക്ക് യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം

0
248

ലക്നൗ:പശുക്കളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊടുന്നനെയുണ്ടായ കലാപത്തിനിടയില്‍ പൊലീസുകാരനെ കൊല്ലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിക്ക് ഉത്തര്‍ പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം. തിങ്കളാഴ്ച പുറത്തുവന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലാണ് ബജ്രറംഗ്ദള്‍ നേതാവായ യോഗേഷ് കുമാറിന് ജയം. ശ്യാന സ്വദേശിയായ യോഗേഷ് കുമാര്‍ 2019 ല്‍ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ബുലന്ദ്ഷഹറിലെ അഞ്ചാം വാര്‍ഡില്‍ 10352 വോട്ടുകളാണ് യോഗേഷ് കുമാര്‍ നേടിയത്.

27763 വോട്ടുകളാണ് ഈ വാര്‍ഡില്‍ ആകെ രേഖപ്പെടുത്തിയത്. നിര്‍ദോഷ് ചൗധരി എന്നയാളെയാണ് യോഗേഷ് പരാജയപ്പെടുത്തിയത്. 8269 വോട്ടുകളാണ നിര്‍ദോഷ് ചൗധരി നേടിയത്. തന്നെ തെരഞ്ഞെടുത്തതില്‍ വോട്ടര്‍മാരോട് നന്ദിയുണ്ട്. നേരത്തെ താന്‍ സാമൂഹ്യ സേവനവുമായി ബന്ധപ്പെട്ട സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ നേരിട് ചില പ്രശ്നങ്ങള്‍ രാഷ്ട്രീയപരമായേ കൈകാര്യം ചെയ്യാനാവൂ. വിധവകളും കര്‍ഷകരും അംഗവൈകല്യം വന്നവരുടേയും പ്രശ്നങ്ങളാണ് ഇവയെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യോഗേഷ് പ്രതികരിച്ചു. അടുത്ത ചുവട് ലോക്സഭയാണെന്നും യോഗേഷ് കൂട്ടിച്ചേര്‍ത്തു.

2018ലെ കലാപക്കേസിലെ കുറ്റാരോപിതന്‍ മാത്രമാണ് താന്‍. അന്നത്തെ കലാപത്തില്‍ മരിച്ച രണ്ടുപേരോടും സഹതാപമുണ്ടെന്നും യോഗേഷ് പറഞ്ഞു. 2018 ഡിസംബര്‍ 3 ന് പശുക്കളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടതിനെ തുടര്‍ന്നുണ്ടായ കലാപം ചെറുക്കുന്നതിനിടയിലാണ് ബുലന്ദ്ഷഹര്‍ സ്റ്റേഷന്‍ ഓഫീസറായ സുബോധ് കുമാര്‍ കൊലപ്പെട്ടത്.

വെടിയേറ്റ നിലയില്‍ കാറിനുള്ളിലാണ് പോലീസ് ഉദ്യോഗസ്ഥന്‍റെ ശരീരം കണ്ടെത്തിയത്. ഈ കേസില്‍ 2019 ജനുവരിയിലാണ് യോഗേഷ് അറസ്റ്റിലായത്. 2019 മാര്‍ച്ചില്‍ പ്രത്യേക അന്വേഷണ സംഘം 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കലാപത്തില്‍ യോഗേഷിന്‍റെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ കുറ്റപത്രത്തിലുണ്ടായിരുന്നു. സുബോധ് കുമാര്‍ സിംഗിന്‍റെ തലയ്ക്ക് മാരകമായി മുറിവേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കലാപത്തിന് ശേഷം 3 ദിവസമായി ഒളിവിലായിരുന്ന യോഗേഷ് രാജിനെ കലാപത്തിന് ആഹ്വാനം ചെയ്ത കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here