Saturday, May 8, 2021

എനിക്കു ജീവിക്കേണ്ട, മരിക്കാന്‍ അനുവദിക്കൂ; അലമുറയിട്ടു കരഞ്ഞ് പെണ്‍കുട്ടി, നാട്ടുകാര്‍ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റി (വീഡിയോ)

Must Read

അഹമ്മദാബാദ്: ഗുജറാത്തില്‍ പാലത്തിന്റെ മുകളില്‍ നിന്ന് പുഴയിലേക്ക് ചാടിയ സ്ത്രീയെ രക്ഷിക്കുന്ന വീഡിയോ പുറത്ത്. സ്ത്രീ പുഴയിലേക്ക് ചാടുന്നത് കണ്ട് ഒത്തുകൂടിയ വഴിയാത്രക്കാരാണ് സ്ത്രീയെ പാലത്തിന്റെ മുകളിലേക്ക് വലിച്ചു കയറ്റിയത്.

സൂറത്തിലാണ് സംഭവം. താപി നദിക്ക് കുറുകെ പണിത സവ്ജി കോരത്ത് പാലത്തിന്റെ മുകളില്‍ നിന്നാണ് സ്ത്രീ ചാടിയത്. പാലത്തിന്റെ കൈവരിയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗ്രില്ലിന്റെ മുകളില്‍ കയറിയാണ് സ്ത്രീ ചാടിയത്. ഈസമയത്ത് അതുവഴി കടന്നുവന്ന വഴിയാത്രക്കാരാണ് സ്ത്രീയെ രക്ഷിച്ചത്. ഇവര്‍ ഒത്തുകൂടി സ്ത്രീയെ പിടിച്ചു കയറ്റുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

രക്ഷിക്കുന്നതിനിടെ, തന്നെ മരിക്കാന്‍ അനുവദിക്കാന്‍ പറഞ്ഞ് സ്ത്രീ അലമുറയിട്ട് കരഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. തനിക്ക് ജീവിക്കേണ്ട എന്ന് പറഞ്ഞായിരുന്നു കരച്ചില്‍. എന്നാല്‍ വഴിയാത്രക്കാര്‍ ഇതൊന്നും കാര്യമാക്കാതെ സ്ത്രീയെ പിടിച്ചുകയറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

വെടിയുണ്ടകൾക്ക് നടുവിലും അവർ നമസ്‌കാരത്തിലായിരുന്നു; ഇസ്രയേല്‍ വേട്ടക്കിടെ മസ്ജിദുൽ അഖ്‌സയിലെ കാഴ്ചകൾ

മസ്ജിദുൽ അഖ്‌സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനിടയിലും പതറാതെ ആരാധന തുടരുന്ന വിശ്വാസികളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഇസ്രയേൽ പട്ടാളക്കാർ സ്റ്റൺ ഗ്രനേഡുകളും റബർ ബുള്ളറ്റുകളുമായി...

More Articles Like This