ഈ രണ്ട് ഘടകങ്ങൾ പരിഗണിച്ചിട്ടില്ലെങ്കിൽ എക്‌സിറ്റ് പോൾ ഫലം തെറ്റാൻസാദ്ധ്യതയുണ്ട്

0
544

തിരുവനന്തപുരം: എൽ.ഡി.എഫിന് തുടർ ഭരണമുണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിയാകാനാണ് സാദ്ധ്യത. തിരഞ്ഞെടുപ്പ് സർവേകൾ രണ്ട് രീതിയിലാണ് നടത്താറുള്ളത്. അക്കാഡമിക് തലത്തിലും മാദ്ധ്യമതലത്തിലും. രണ്ടിലും സൂക്ഷ്മത വേണം. മാദ്ധ്യമ സർവേകളിലാണ് കൂടുതൽ അപകടം പതിയിരിക്കുന്നത്. അതിൽ രാഷ്ട്രീയ ലക്ഷ്യം കടന്ന് കൂടിയാൽ സർവേ പാളും. പരിശീലനം ലഭിക്കാത്തവർ സർവേ നടത്തിയാലും ഇതേ ഗതിയുണ്ടാകും. ചോദ്യാവലിയുടെ പ്രത്യേകത, തിരഞ്ഞെടുപ്പ് നടക്കുന്ന സമയം എന്നിവയെല്ലാം പ്രധാനമാണ്.ദേശീയ ചാനലുകൾ ഒരു പോലെ എൽ.ഡി.എഫിന് അനുകൂലമായി പ്രവചിച്ചിരിക്കുന്നതിനാൽ തുടർഭരണത്തിന് സാദ്ധ്യത ഏറെയാണ്. അതേസമയം, നിയമസഭാ മണ്ഡലങ്ങൾ ഓരോന്നെടുത്തുള്ള സർവേ ശരിയാകണമെന്നില്ല. രണ്ട് ലക്ഷം വോട്ടർമാരുള്ള ഒരു മണ്ഡലത്തിൽ 200 പേരെ കണ്ട് സംസാരിച്ച് തയ്യാറാക്കുന്ന സർവേകൾ വിജയിക്കണമെന്നില്ല. എന്നാൽ സംസ്ഥാനത്തെ മൊത്തത്തിൽ കണക്കാക്കി നടത്തുന്ന സർവേകൾ വിജയകരവുമാണ്.

തിരഞ്ഞെടുപ്പിൽ ആഗോളതലത്തിൽ സർവേകൾ വന്നിട്ട് 80 വർഷമായി. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് പബ്ളിക് ഒപ്പീനിയൻ അദ്ധ്യക്ഷനായിരുന്ന വില്യം ഡെക്കോസ്റ്റയും സെന്റർ ഫോർ സ്റ്റഡി ഒഫ് ഡെവലപ്പിംഗ് സൊസൈറ്റിയിലെ പ്രൊഫ. രജനീ കോത്താരിയുമാണ് ഇന്ത്യയിലെ തിരഞ്ഞടുപ്പ് സർവേയുടെ തുടക്കക്കാർ. കേരളത്തിൽ ആദ്യമായി തിരഞ്ഞെടുപ്പ് സർവേ നടത്തിയത് 1965 ലാണ്. കേരള സർവകലാശാല പൊളിറ്റിക്സ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. വി.കെ.സുകുമാരൻ നായരും പ്രൊഫ. രജനി കോത്താരിയും ചേർന്ന് നടത്തിയ സർവേ തികച്ചും ശാസ്ത്രീയവും വസ്തുനിഷ്ഠവുമായിരുന്നു. 1996 മുതലാണ് മാദ്ധ്യമ ലോകത്ത് പ്രണോയി റോയിയും മറ്റും ചേർന്ന് സർവേയുമായി എത്തിയത്. പിന്നെ തിരഞ്ഞെടുപ്പുകൾക്കെല്ലാം സർവേകളുണ്ടായി. ശരിയായതും തെറ്റിയതുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here