ഇവിടെ ശ്രദ്ധിക്കണം, തൃശൂർ ജില്ലയിൽ ബി ജെ പിയെ ഞെട്ടിച്ച് ഒരു ബൂത്ത്, വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ നേതാക്കൾക്ക് അമ്പരപ്പ്

0
566

തൃശൂർ : കൊടുങ്ങല്ലൂർ മണ്ഡലത്തിലെ വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ ബൂത്ത് നമ്പർ 19ൽ ഒരു വോട്ട് മാത്രം ലഭിച്ചതിൽ ബി.ജെ.പി നേതാക്കൾക്ക് ഞെട്ടൽ. ഇവിടെ ബി.ജെ.പി.ക്ക് ബൂത്ത് തലത്തിൽ നേതാക്കളോ പ്രവർത്തകരോ ഇല്ലെന്നാണ് വോട്ട് കണക്ക് സൂചിപ്പിക്കുന്നത്. ഈ മേഖലയിൽ എൻ.ഡി.എയ്ക്ക് രണ്ടക്കം തികയാത്ത ബൂത്തുകളുണ്ട്.

ബൂത്ത് 17ൽ മൂന്ന് വോട്ട്, 17 എ ബൂത്തിൽ ഒമ്പത് വോട്ട്, 18 ൽ അഞ്ച് വോട്ട്, 18 എ യിൽ ഏഴ് വോട്ട്,19 എ യിൽ ഏഴ് വോട്ട്, ബൂത്ത് 23 ൽ ഏഴ് വോട്ട് എന്നിങ്ങനെയാണ് ലഭിച്ചിട്ടുള്ളത്. കൊടുങ്ങല്ലൂരിൽ ബൂത്ത് നമ്പർ 115ൽ ആറ് വോട്ടും 115 എ യിൽ അഞ്ച് വോട്ടും മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. എന്നാൽ ചില മേഖലകളിൽ യു.ഡി.എഫിനേക്കാൾ നില മെച്ചപ്പെടുത്താനും എൻ.ഡി.എക്ക് കഴിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here