ഇന്ധനവില ഇന്നും കൂട്ടി; മേയ് നാലിനു ശേഷം വർധനവ് ആറാം തവണ

0
178

കൊച്ചി∙ ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന്  27 പൈസയും ഡീസലിന് 31 പൈസയും ആണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 91.90 രൂപ, ഡീസലിന് 86.80 . തിരുവനന്തപുരത്ത് പെട്രോളിന് 93.78 രൂപ. ഡീസലിന് 88.56 . മേയ് നാലിന് ശേഷം ഇത് ആറാം തവണയാണ് ഇന്ധനവില ഉയരുന്നത്. രാജ്യത്ത് ഇന്ധന വില ഇപ്പോൾ ഏറ്റവും ഉയർന്ന നിരക്കിലാണ്.

മൂന്നു സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നു 

പെട്രോൾ വില 100 കടന്ന രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇന്നലെ മഹാരാഷ്ട്രയും ഇടംപിടിച്ചിരുന്നു. മഹാരാഷ്ട്രയിലെ പർഭണിയിലാണു പെട്രോൾ വില 100 കടന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില 1.1 ശതമാനം കൂടി ബാരലിന് 69.04 ഡോളറായി.

LEAVE A REPLY

Please enter your comment!
Please enter your name here