Saturday, June 19, 2021

ആദ്യത്തെ വിജയം എൽഡിഎഫിന്; പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻ വിജയിച്ചു

Must Read

പേരാമ്പ്ര: നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യത്തെ വിജയം എൽ ഡി എഫിന്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്നും മത്സരിച്ച ടി പി രാമകൃഷ്ണൻ വിജയമുറപ്പിച്ചു. വോട്ടെണ്ണൽ അവസാനിക്കുമ്പോൾ 5000 ത്തിനു മുകളിൽ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി പി ജയിച്ചത്. കഴിഞ്ഞ തവണ 4000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ടി പിക്ക് ഉണ്ടായിരുന്നത്.

സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 91 സീറ്റുകളിൽ ലീഡ് ഉറപ്പിച്ച് മുന്നേറുകയാണ് എൽ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതൽ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. ഇതിനിടയിൽ തുടർഭരണം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്. ഇടതിന് എല്ലാ പിന്തുണയും നൽകി നടൻ ബിനീഷ് ബാസ്റ്റിൻ. സി പി എമ്മിന്റെ കൊടിയും പിടിച്ച് തെരഞ്ഞ്ഞെടുപ്പ് ഫലം കാണുന്ന ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സ്‌കൂളുകള്‍ എന്ന് തുറക്കും? – മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍. അധ്യാപകരില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളില്‍ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ...

More Articles Like This