’21 മാസം വൈകി സംഭവിച്ച ഡൈവ്’; അന്ന് ഇത് സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യ കപ്പടിച്ചേനെ

0
397

ഐ.പി.എല്ലില്‍ തിങ്കളാഴ്ച നടന്ന ചെന്നൈ- രാജസ്ഥാന്‍ മത്സരത്തിലെ ഒരു ചിത്രം സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. സഞ്ജു സാംസണിന്റെ സ്റ്റമ്പിംഗില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഗംഭീര ഡൈവിംഗിലൂടെ ശ്രമിക്കുന്ന ധോണിയുടെ ചിത്രം. ഇതിന് ഇപ്പോള്‍ എന്ത് പ്രത്യേക എന്ന് ചോദിച്ചാല്‍ 21 മാസം പിന്നോട്ട് പോകേണ്ടി വരും. 2019 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോക കപ്പ് സെമി ഫൈനല്‍ പോരാട്ടത്തിലേക്ക്.

അന്ന് സെമിഫൈനയില്‍ കിവീസിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ത്രോയില്‍ ധോണിയുടെ പുറത്തായ ചിത്രം ഇന്നും ആരാധകര്‍ക്ക് കണ്ണീര്‍ കാഴ്ചയാണ്. അന്ന് 49ാം ഓവറിലെ ആദ്യ പന്ത് സിക്‌സറടിച്ച ധോണി മൂന്നാം പന്തില്‍ രണ്ടാം റണ്ണിന് ശ്രമിക്കവെ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയില്‍ പുറത്താവുകയായിരുന്നു. അതും നേരിയ വ്യത്യാസത്തില്‍. രാജസ്ഥാനെതിരെ ധോണി പുറത്തെടുത്ത് ഡൈവ് അന്ന് സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യ ഫൈനലിലെത്തി ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കിരീടം ചൂടിയേനെ എന്നാണ് ആരാധകര്‍ പറയുന്നത്.

When Dhoni got out, I was trying to hold back my tears', Chahal recalls distressing World Cup exit - The Statesman

 

 

 

 

ചെന്നൈ ഇന്നിംഗ്‌സിന്റെ 15ാം ഓവറിലെ മൂന്നാം ബോളില്‍ സ്റ്റമ്പിംഗില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ധോണിയുടെ ശരീരം മുഴുവന്‍ നിവര്‍ത്തിയുള്ള ഗംഭീര ഡൈവിംഗ്. ഈ പ്രായത്തിലും ഗംഭീര കായികക്ഷമത കാത്തു സൂക്ഷിക്കുന്ന ധോണിയുടെ പ്രശംസിച്ചും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ അതിനും മേലെയാണ് 21 മാസം വൈകിയെത്തിയ ഡൈവിംഗിനെ കുറിച്ചുള്ള പരിഭവം.

സീസണില്‍ അത്ര തീര്‍ത്തും മോശം പ്രകടമാണ് ധോണി കാഴ്ചവെയ്ക്കുന്നത്. രാജസ്ഥാനെതിരെ 17 പന്തില്‍ 18 റണ്‍സ് മാത്രമാണ് ധോണിയ്ക്ക് നേടാനായത്. ഐ.പി.എല്ലിലെ അവസാനത്തെ 10 മത്സരങ്ങളില്‍ ഒരു തവണ പോലും ധോണി 30 റണ്‍സ് തികച്ചിട്ടില്ല. 14.1 എന്ന ദയനീയ ശരാശരിയില്‍ വെറും 127 റണ്‍സ് മാത്രമാണ് ധോണിയുടെ സമ്പാദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here