പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി കോവിഡ് ബാധിച്ച് മരിച്ചു

0
679

കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി നർമദബെൻ മോദി ചൊവ്വാഴ്ച സിവിൽ ആശുപത്രിയിൽ വെച്ച് മരിച്ചു.

നർമദബെൻ (80) മക്കളോടൊപ്പം അഹമ്മദാബാദിലെ ന്യൂ റാണിപ് പ്രദേശത്താണ് താമസിച്ചിരുന്നത്.

കോവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പത്തു ദിവസം മുന്‍പാണ് നര്‍മ്മദാബെന്‍ മോദിയെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇന്ന് ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നെന്നും മോദിയുടെ ഇളയ സഹോദരന്‍ പ്രഹ്‌ളാദ് മോദി പറഞ്ഞു.

മോദിയുടെ പിതാവ് ദാമോദര്‍ദാസിന്റെ സഹോദരനായ ജഗജീവന്‍ ദാസിന്റെ ഭാര്യയാണ് മരിച്ച നര്‍മദാബെന്‍.

LEAVE A REPLY

Please enter your comment!
Please enter your name here