തലശ്ശേരിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും അല്ലാതെ ആര്‍ക്കെങ്കിലും വോട്ട്‌ചെയ്യാമെന്ന് ബി.ജെ.പി.

0
201

തലശ്ശേരി: തലശ്ശേരിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും എതിരേ വോട്ടുചെയ്യാന്‍ തീരുമാനിച്ച് ബി.ജെ.പി. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി നേതാവ് സി.ഒ.ടി. നസീര്‍ പിന്തുണ നിരസിച്ച സാഹചര്യത്തിലാണ് ബി.ജെ.പി. പുതിയ തീരുമാനമെടുത്തത്.

ബി.ജെ.പി. പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിച്ച് നശിപ്പിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് സി.പി.എമ്മെന്നും സംഘടനാപരമായി ഇല്ലാതാക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് കുറ്റപ്പെടുത്തി.

അതിനാലാണ് ഇരുപാര്‍ട്ടികളുടെയും മുന്നണികള്‍ക്കെതിരായ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നസീറിനെ കൂടാതെ എല്‍.ഡി.എഫ്., യു.ഡി.എഫ്., വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളും രണ്ട് സ്വതന്ത്രരുമാണ് മത്സരരംഗത്തുള്ളത്. മനസ്സാക്ഷിവോട്ടു ചെയ്യാനും നോട്ടയ്ക്ക് വോട്ടുചെയ്യാനും നിര്‍ദേശിക്കുന്നത് വിമര്‍ശനത്തിനിടയാക്കുമെന്ന അഭിപ്രായം ബി.ജെ.പി.യിലുണ്ടായി. തുടര്‍ന്നാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും എതിരായി വോട്ടുചെയ്യണമെന്ന് തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here