Thursday, May 13, 2021

സ്വര്‍ണ വില വീണ്ടും കൂടി; ഈ മാസത്തെ ഉയര്‍ന്ന നിലയില്‍

Must Read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപയായി. ഗ്രാം വില 15 രൂപ കൂടി 4415ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇന്നലെയും വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 240 രൂപയാണ് വര്‍ധിച്ചത്.

ഏതാനും ദിവസങ്ങളിലായി സ്വര്‍ണവില ഏറിയുംകുറഞ്ഞുമാണ് നില്‍ക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണവില പത്തിനാണ് ഈ മാസം ആദ്യമായി കുറഞ്ഞത്. പിന്നീട് ഏറ്റകുറച്ചലിലൂടെ കടന്നുപോയ സ്വര്‍ണവിലയാണ് ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സംസ്ഥാനത്ത് ഇന്ന് 39,955 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 4,38,913 പേർ ചികിത്സയിൽ, 97 മരണം

സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍,...

More Articles Like This