Saturday, March 30, 2024
Home Latest news സോഫ്റ്റ് സിഗ്നല്‍ തീരുമാനം തുടരും; എല്‍ബിഡബ്ല്യൂ വിധി നിര്‍ണയത്തില്‍ നിര്‍ണായക മാറ്റം

സോഫ്റ്റ് സിഗ്നല്‍ തീരുമാനം തുടരും; എല്‍ബിഡബ്ല്യൂ വിധി നിര്‍ണയത്തില്‍ നിര്‍ണായക മാറ്റം

0
704

ദുബായ്: ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് സിഗ്നല്‍ തീരുമാനം അടുത്തിടെ വളരെയേറെ വിമര്‍ശിക്കപ്പെട്ടിരുന്നു. തേര്‍ഡ് അംപയറിലേക്ക് തീരുമാനം കൈമാറുന്നതിന് മുന്‍പായി ഫീല്‍ഡ് അംപയര്‍ തീരുമാനം അറിയിക്കുന്ന രീതിയാണ് സോഫ്റ്റ് സിഗ്‌നല്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പരസ്യ പ്രതികരണം തന്നെ നടത്തി. സോഫ്റ്റ് സിഗ്നില്‍ തീരുമാനം എടുത്തുകളയണമെന്നായിരുന്നു കോലിയുടെ അഭിപ്രായം. ഐസിസി ഈ അഭിപ്രായം മുഖവിലയ്‌ക്കെടുത്തു. ഇക്കാര്യ ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നായി ഐസിസി. എന്തായാലും ഇക്കാര്യത്തില്‍ ഒരു തീരുമാനം ആയിരിക്കുന്നു.

സോഫ്റ്റ് സിഗ്‌നല്‍ തീരുമാനം പിന്‍വലിക്കേണ്ടതില്ലെന്നാണ് ഐസിസി തീരുമാനം. അനില്‍ കുംബ്ലേ ചെയര്‍മാനായ ഐസിസി ക്രിക്കറ്റ് കമ്മറ്റിയുടേതാണ് തീരുമാനം. എല്‍ബിഡബ്ല്യുവിന്റെ വിധി നിര്‍ണയത്തിലും മാറ്റമുണ്ട്. നേരത്തെ, ബെയ്ല്‍സിന് താഴെ വരെ പന്ത് കൊണ്ടിരുന്നെങ്കിലാണ് ഔട്ട് വിധിച്ചിരുന്നത്. എന്നാലിപ്പോള്‍ ബെയ്ല്‍സിലും സ്റ്റംപിന്റെ മുകളിലായി പന്ത് കൊള്ളുന്ന രീതിയിലാണെങ്കിലും വിക്കറ്റ് അനുവദിക്കും.

ആവശ്യമുള്ള സമയത്ത് മാത്രം അഞ്ച് ഓവര്‍ പവര്‍പ്ലേ എന്ന സമ്പ്രദായം വനിതാ ക്രിക്കറ്റില്‍ നിന്നെടുത്തു കളഞ്ഞു. വനിതാ ഏകദിന മത്സരം ടൈ ആവുന്ന സാഹചര്യങ്ങളില്‍ സൂപ്പര്‍ ഓവറിലൂടെ വിജയിയെ തിരഞ്ഞെടുക്കാനും തീരുമാനമായി. കോവിഡ് ഭീതി തുടരുന്ന സാഹചര്യത്തില്‍ ഉമിനീര്‍ പന്തില്‍ പുരട്ടുന്നത് വിലക്കുന്നത് ഉള്‍പ്പെടെയുള്ള ചട്ടങ്ങള്‍ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here