സിപിഐഎം കൂട്ടുകെട്ട് ആരോപണം; കുമ്പളയിൽ ബിജെപി ഓഫീസിന് ‘പ്രതിഷേധ’ താഴിട്ട് പ്രവര്‍ത്തകര്‍

0
484

ബിജെപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് താഴിട്ട് ഒരു കൂട്ടം പ്രവര്‍ത്തകര്‍. കുമ്പള ടൗണിനോട് ചേര്‍ന്നുള്ള ഓഫീസാണ് ബിജെപിയും യുവമോര്‍ച്ച പ്രവര്‍ത്തകരും പോക്ഷക സംഘടനയുടേയും പ്രവര്‍ത്തകര്‍ പൂട്ടിയത്.

ബിടി വിജയന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ അടഞ്ഞുകിടക്കുകയായിരുന്ന പാര്‍ട്ടിയുടെ പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് മറ്റൊരു പൂട്ടുകൂടിയിട്ട് പൂട്ടുകയായിരുന്നു.

ബിജെപി നേതൃത്വവുമായി ഉണ്ടായ പ്രാദേശിക അതൃപ്തിയാണ് നേതാക്കളെ ചൊടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പ്രാദേശിക നേതൃത്വവും സിപിഐഎമ്മും ചേര്‍ന്ന് സ്ഥിരം സമിതി പദവികള്‍ പങ്കിട്ടെടുത്തൂവെന്നാരോപിച്ചാണ് പ്രതിഷേധം. ഇത് സംബന്ധിച്ച് കൊല്ലപ്പെട്ട ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇടപെടുമെന്ന് വാക്കും നല്‍കിയെങ്കിലും പാലിച്ചുമില്ല. ഇതോടെയാണ് പ്രതിഷേധം ശക്തമായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാഴ്ച്ച കഴിഞ്ഞിട്ടും നേതൃത്വം ഇടപെടാതെ വന്നതോടെ പ്രവര്‍ത്തകര്‍ ഓഫീസിന് താഴിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here