സിദ്ദീഖ് കാപ്പന്റെ ചികിത്സ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശം

0
428

യു.​എ.​പി.​എ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച ഡ​ൽ​ഹി​യി​ലെ മലയാള മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ചികിത്സ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശം. എയിംസിലേക്കോ ആർ.എം.എൽ ആശുപത്രിയിലേക്കോ മാറ്റണം. ചികിത്സ യുപിക്ക് പുറത്ത് വേണമെന്നും കോടതി വ്യക്തമാക്കി. ഉത്തർപ്രദേശ് സർക്കാറിനോടാണ് കോടതി നിർദേശം നൽകിയത്.

സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് എന്താണ് തടസമെന്ന് ഉത്തർപ്രദേശ് സർക്കാറിനോട് സുപ്രീംകോടതി ചോദിച്ചിരുന്നു. എല്ലാ മനുഷ്യരുടെ ജീവനും വിലയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, യു.പി സർക്കാർ സമർപ്പിച്ച വൈദ്യപരിശോധന റിപ്പോർട്ടിൽ കാപ്പന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജി​യും ജാ​മ്യ​പേ​ക്ഷ​യും ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ ല​ഭി​ച്ച ക​ത്തു​ക​ളും പരിഗണിക്കവെയാണ് പു​തി​യ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ യു.പി സർക്കാറിനോട് ചോദ്യം ഉന്നയിച്ചത്.

കാപ്പന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സംസാരിക്കവെ, ഓരോ വ്യക്തിയുടെയും ജീവന്‍ പ്രധാനമാണ് എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആശുപത്രി സൗകര്യങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ് എന്നറിയാം. ഞങ്ങള്‍ അതേക്കുറിച്ച് ബോധവാന്മാരാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണ് എങ്കില്‍ അദ്ദേഹത്തെ ഡല്‍ഹിയിലെ നല്ല ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തുകൂടെ. ആരോഗ്യം നല്ല നിലയിലായ ശേഷം തിരിച്ചു കൊണ്ടു പോകാം- ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിയുടെ അഭിപ്രായ പ്രകടനത്തോട് സോളിസിറ്റര്‍ ജനറല്‍ യോജിച്ചില്ല. മഥുരയിലെയും ഡല്‍ഹിയിലെയും നികുതി ദായകരുടെ പണം ഉപയോഗിച്ച് ഇത് ആവശ്യമില്ല എന്നായിരുന്നു മേത്തയുടെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here