സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു; പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി

0
134

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4460ലെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 35,840 രൂപയിലെത്തിയിരുന്നു.

വ്യാഴാഴ്ച ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഉയര്‍ന്ന സ്വര്‍ണ വിലയായിരുന്നു. ആഴ്ചകള്ക്കു ശേഷമാണ് വില 36,000നു മുകളില് പോയത്. ഈ മാസം തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത് 33,320. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന വില കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു.കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് രാജ്യാന്തര സമ്ബദ് വിപിണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ വിപണിയില് പ്രതിഫലിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here