വര്‍ഷങ്ങളായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നു; ഇത്തവണ 20 കോടി സ്വന്തമാക്കി പ്രവാസി

0
702

അബുദാബി: പ്രവാസികളുള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ ഏപ്രില്‍ മൂന്നിന് നടന്ന 10 മില്യന്‍ സീരിസ് നറുക്കെടുപ്പില്‍ കോടികളുടെ സമ്മാനത്തുക സ്വന്തമാക്കിയത് രണ്ടുപേര്‍. രണ്ടുപേര്‍ക്ക് കോടീശ്വരന്മാരാകാനുള്ള അവസരം ബിഗ് ടിക്കറ്റ് ഇതാദ്യമായാണ് നല്‍കുന്നത്. ബംഗ്ലാദേശ് സ്വദേശിയായ ഷാഹിദ് അഹ‍മ്മദ് മൗല്‍വിഫായിസ് ആണ് ഒരു കോടി ദിര്‍ഹത്തിന്റെ(20 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനത്തിന് അര്‍ഹനായത്. ഇദ്ദേഹം മാര്‍ച്ച് 26ന് വാങ്ങിയ എടുത്ത 008335എന്ന ടിക്കറ്റ് നമ്പരാണ് ഷാഹിദിനെ 20 കോടിയുടെ സമ്മാനാര്‍ഹനാക്കിയത്.

സമ്മാന വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് വിളിച്ചപ്പോള്‍ അല്‍ ഐനില്‍ താമസിക്കുന്ന 55കാരനായ ഷാഹിദിന് വിശ്വസിക്കാനായില്ല. ആണ്‍മക്കള്‍ക്കൊപ്പം കുടുംബ ബിസിനസ് നോക്കി നടത്തുകയാണ് ഷാഹിദ്. ഇദ്ദേഹത്തിന്റെ ഭാര്യ മറ്റ് രണ്ട് മക്കള്‍ക്കൊപ്പം ബംഗ്ലാദേശിലേക്ക് മടങ്ങിയിരിക്കുകയാണ്. 38 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ഷാഹിദിന് സ്വന്തമായി കാര്‍ റിപ്പയര്‍ ചെയ്ത് നല്‍കുന്ന വര്‍ക്ക് ഷോപ്പാണുള്ളത്. തന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അദ്ദേഹം യുഎഇയില്‍ താമസമാക്കിയത് മുതല്‍ ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. ഒരുനാള്‍ തന്നെ ഭാഗ്യം തുണയ്ക്കും എന്ന വിശ്വാസത്തിലാണ് ഷാഹിദ് എല്ലാ തവണയും ബിഗ് ടിക്കറ്റ് വാങ്ങുന്നത്.

ജോലിക്കിടെയാണ് ഷാഹിദിനെ തേടി ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡിന്റെ ഫോണ്‍ കോള്‍ എത്തുന്നത്. ഒടുവില്‍ തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പോകുന്നു എന്നറിഞ്ഞതിന്റെ അമ്പരപ്പിലായിരുന്നു ഷാഹിദ് അപ്പോള്‍. തന്റെ ദീര്‍ഘകാലമായിട്ടുള്ള സ്വപ്‌നം സാക്ഷാത്കരിച്ചതില്‍ ബിഗ് ടിക്കറ്റിന് നന്ദി അറിയിക്കുന്നതായി ഷാഹിദ് പറഞ്ഞു. ഒരിക്കലും നിരാശരാകരുതെന്നും ഒരിക്കല്‍ ഭാഗ്യം ഉറപ്പായും നിങ്ങളെത്തേടിയെത്തുമെന്നുമാണ് ഷാഹിദിന് ബിഗ് ടിക്കറ്റ് ഉപഭോക്താക്കളോട് പറയാനുള്ളത്.

ഒന്നിന് പകരം രണ്ട് കോടീശ്വരന്മാരെയാണ് ഇന്നത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തെരഞ്ഞെടുത്ത്. രണ്ടാം സമ്മാനമായ അരക്കോടി ദിര്‍ഹം (10 കോടിയോളം ഇന്ത്യന്‍ രൂപ) മലയാളിയായ രാമന്‍ നമ്പ്യാര്‍ മോഹനാണ് ലഭിച്ചത്. ഓണ്‍ലൈനിലൂടെ എടുത്ത 291116 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം കടാക്ഷിച്ചത്. ആദ്യമായാണ് ബിഗ് ടിക്കറ്റ് രണ്ടാം സമ്മാനമായി 50 ലക്ഷം ദിര്‍ഹം നല്‍കുന്നത്. ഇത് കൂടാതെ ഫേസ്ബുക്കിലൂടെ മത്സരാര്‍ത്ഥികള്‍ക്കായി ‘ഹൈയര്‍ ലോവര്‍’ ഗെയിമും നടത്തിയിരുന്നു. കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയായ ശിവമൂര്‍ത്തി ഗലി കൃഷ്ണപ്പയുമായി ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് സംസാരിച്ചു. മാത്രമല്ല ടീം റഹ്മാന്റെ ഡാന്‍സ് പെര്‍ഫോര്‍മന്‍സും ഇന്നലെ നടന്ന നറുക്കെടുപ്പ് കൂടുതല്‍ ആകര്‍ഷകമാക്കി.

ഇന്ത്യക്കാരനായ രഞ്ജി തോമസിനാണ് 3.50 ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം. 075628 ആയിരുന്നു അദ്ദേഹം ഓണ്‍ലൈനായി എടുത്ത ടിക്കറ്റിന്റെ നമ്പര്‍. ഇന്ത്യക്കാരായ മുഹമ്മദ് നിസാം തൈക്കാടന്‍ 2.50 ലക്ഷ ദിര്‍ഹത്തിന്റെ നാലാം സമ്മാനവും (ടിക്കറ്റ് നമ്പര്‍ – 248239) മുഹമ്മദ് ഷാന്‍ സലീം ഒരു ലക്ഷം ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനവും (ടിക്കറ്റ് നമ്പര്‍ – 257055) നേടി.

90,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം പാകിസ്ഥാന്‍ സ്വദേശിയായ സഹീന്‍ കൗസറിനാണ്‌. സമ്മാനാര്‍ഹമായ 150586 നമ്പര്‍ ടിക്കറ്റ് അദ്ദേഹം ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ട് എടുത്തതാണ്. 033503 നമ്പര്‍ ടിക്കറ്റിലൂടെ ഇന്ത്യക്കാരി പൂജ പണിക്കര്‍ 80,000 ദിര്‍ഹത്തിന്റെ ഏഴാം സമ്മാനം നേടി. ഇന്ത്യക്കാരനായ സഗുപാര്‍ സാതിക് പസീര്‍ അഹമ്മദിനാണ് (ടിക്കറ്റ് നമ്പര്‍ – 100313) 70,000 ദിര്‍ഹത്തിന്റെ എട്ടാം സമ്മാനം.

60,000 ദിര്‍ഹത്തിന്റെ ഒന്‍പതാം സമ്മാനവും ഇന്ത്യക്കാരനായ ഗോപകുമാര്‍ കൃഷ്‍ണന് ലഭിച്ചു. സമ്മാനാര്‍ഹമായ 212563 നമ്പര്‍ ടിക്കറ്റ് അദ്ദേഹം ഓണ്‍ലൈനായാണ് വാങ്ങിയത്. ശ്രീലങ്കന്‍ സ്വദേശി റോഷന്‍ അരബകരുഗെയ്ക്കാണ് ഇന്നലത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50,000 ദിര്‍ഹത്തിന്റെ അവസാന സമ്മാനം 063650 നമ്പര്‍ ടിക്കറ്റിലൂടെ ലഭിച്ചത്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ സീരിസില്‍ ഇന്ത്യക്കാരനായ മണികണ്ഠന്‍ ത്യാഗരാജന്‍ റേഞ്ച് റോവര്‍ വേലാര്‍ കാര്‍ സ്വന്തമാക്കി. 016121 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.

അടുത്ത മാസം നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മൂന്നുപേര്‍ക്ക് കോടികള്‍ നേടാനുള്ള അവസരമാണ് ഒരുക്കുന്നത്. മേയ് മൂന്നിന് നറുക്കെടുക്കുന്ന ബിഗ് ടിക്കറ്റ് ഡ്രീം 12 മില്യന്‍ സീരിസിലെ അടുത്ത നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹമാണ്(24 കോടിയോളം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ്. രണ്ടാം സമ്മാനമായി മുപ്പത് ലക്ഷം ദിര്‍ഹവും (അഞ്ച് കോടിയിലധികം ഇന്ത്യന്‍ രൂപ) മൂന്നാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവുമാണ്(ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിക്കുക. കൂടാതെ മറ്റ് അഞ്ച് ക്യാഷ് പ്രൈസുകളും വിജയികള്‍ക്ക് ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷന്‍ വിജയികള്‍ക്ക് പോര്‍ഷെ സ്‌പൈഡര്‍ 718 മോഡല്‍ ആഢംബര കാറാണ് സമ്മാനം. സ്വപ്നങ്ങള്‍ സഫലമാക്കാന്‍ ബിഗ് ടിക്കറ്റിലൂടെ നിങ്ങളുടെ ഭാഗ്യവും പരീക്ഷിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here