Friday, May 14, 2021

‘റാസ്പുടിൻ ഡ്രങ്കൻ വേർഷൻ’ വൈറലാകുന്നു; നര്‍ത്തകനെ തേടി സോഷ്യല്‍ മീഡിയ

Must Read

കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്‍ ജാനകി എന്നിവര്‍ ‘റാസ്പുടിന്‍’ എന്ന ഗാനത്തിന് ചുവടുവച്ചത് കേരളത്തില്‍ തരംഗമായിരുന്നു. പിന്നീട് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ റാസ്പുടിന്‍ സ്റ്റെപ്പുകള്‍ വീണ്ടുംവച്ചു. ഇതിന്‍റെ പല വീഡിയോകളും പിന്നീടും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ പുതിയ റാസ് പുടിന്‍ പതിപ്പ് ഹിറ്റാകുന്നു. ‘കുടിയന്റെ റാസ്പുടിന്‍ വേർഷൻ’ എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ഈ വീഡിയോ വൈറലാകുന്നത്.

കാഴ്ചയിൽ മദ്യപാനിയെന്ന് തോന്നിക്കുന്ന ഒരു വ്യക്തിയുടെതാണ് ‘റാസ്പുടിന്‍’ സ്റ്റെപ്പുകള്‍.  ജാനകിയും നവീനുംവച്ച നൃത്തചുവടുകളെ എകദേശം അതുപോലെ പകര്‍ത്തുന്നുണ്ട് ഇയാള്‍. ‘റാസ്പുടിൻ ഡ്രങ്കൻ വേർഷൻ’ എന്ന പേരിലാണ് വിവിധ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഈ വീഡിയോ വൈറലാകുന്നത്. ആരാണ് ഇയാള്‍ എന്ന അന്വേഷണവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത് ശരിക്കും മദ്യപിച്ചിട്ടാണോ, അല്ല വെറും അഭിനയമാണോ എന്നതാണ് പലരും തേടുന്ന ഉത്തരം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്, നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ്...

More Articles Like This