Wednesday, May 12, 2021

റാഷിദ്​ ഖാനോടൊപ്പം റമദാൻ നോ​​​െമ്പടുത്ത്​​ ഡേവിഡ്​ വാർണറും കെയ്​ൻ വില്യംസണും, വിഡിയോ കാണാം

Must Read

ഹൈദരാബാദ്​: വ്യത്യസ്​ത സംസ്​കാരങ്ങളുടെയും ഭാഷകളുടെയും ദേശീയതയുടേയുമെല്ലാം ഒത്തുചേരലാണ്​ ഇന്ത്യൻ ​പ്രീമിയർ ലീഗ്​. സൺറൈസേഴ്​സ്​ ഹൈദരാബാദിന്‍റെ ടീം അംഗങ്ങളുടെ പുതിയ വിഡിയോ ഇതിനൊരു ഉദാഹരണമാണ്​. ടീമിലെ അഫ്​ഗാൻ താരങ്ങൾക്കൊപ്പം റമദാൻ​ ​നോ​െമ്പടുത്ത അനുഭവം പങ്കുവെക്കുന്ന നായകൻ ഡേവിഡ്​ വാർണറുടെയും ന്യൂസിലാൻഡ്​ ക്യാപ്​റ്റൻ കെയ്​ൻ വില്യംസണി​േന്‍റയും വിഡിയോ ശ്രദ്ധേയമാകുകയാണ്​. റാഷിദ്​ ഖാൻ , മുഹമ്മദ്​ നബി, മുജീബ്​ റഹ്​മാൻ എന്നിവർക്കൊപ്പം നോ​െമ്പടുത്ത വാർണറുടെയും വില്യംസ​േന്‍റയും വിഡിയോ പങ്കുവെച്ചത്​ റാഷിദ്​ ഖാൻ തന്നെയാണ്​​.

രണ്ട്​ ഇതിഹാസങ്ങൾ ഇന്ന്​ ഞങ്ങളോടൊപ്പം നോ​െമ്പടുത്തിരിക്കുകയാണെന്ന തലക്കെ​ട്ടോടെയാണ്​റാഷിദ്​ ഖാൻ ഇൻസ്റ്റഗ്രാം സ്​റ്റോറി പങ്കുവെച്ചത്​. വിഡിയോയിൽ ​നോ​െമ്പങ്ങെനെയുണ്ടെന്ന റാഷിദിന്‍റെ ചോദ്യത്തിന്​ വാർണറുടെ മറുപടി ഇങ്ങനെ. ”നല്ലത്​. പക്ഷേ എനിക്ക്​ നല്ല ദാഹവും വിശപ്പുമുണ്ട്​. എന്‍റെ വായ വരണ്ടിരിക്കുന്നു. ഇതേ ചോദ്യത്തിന്​ ‘വളരെ നല്ലത്​, നന്ദി’ എന്നായിരുന്നു വില്യംസന്‍റെ മറുപടി.ഇരുവരേയും തീൻമേശയിൽ കിട്ടിയതിൽ സന്തോഷമുണ്ടെന്ന്​ റാഷിദ്​ ഖാൻ പറഞ്ഞു.

അഫ്​ഗാൻ താരങ്ങൾക്കൊപ്പം നോമ്പുതുറക്കുന്ന മറ്റൊരു ചിത്രം ഇന്ത്യൻ പേസർ ഖലീൽ അഹമ്മദും പങ്കുവെച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

റംസാന്‍ മുപ്പത്; അവസാന വ്രതമെടുത്ത് വിശ്വാസികള്‍, നാളെ പെരുന്നാള്‍, ഇന്ന് മാംസ വില്‍പ്പനശാലകള്‍ക്ക് ലോക്ക്ഡൗണില്‍ ഇളവ്

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയാണെന്ന അറിയിപ്പുവന്നതോടെ ഇത്തവണത്തെ അവസാനത്തെ വ്രതം അനുഷ്ഠിക്കുകയാണ് വിശ്വാസികള്‍. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ മെയ് 13...

More Articles Like This