തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് നോട്ടീസ്. രണ്ടാഴ്ച മുമ്പാണ് ഹാജരാകാനാവശ്യപ്പെട്ട് ഇഡി സുബൈറിന് നോട്ടീസ് അയച്ചത്. എന്നാൽ ഭാര്യപിതാവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എത്താൽ സാധിക്കില്ലെന്നും സമയം നീട്ടി നൽകണമെന്ന് സുബൈർ ആവശ്യപ്പെട്ടു. അതനുസരിച്ച് ഈ മാസം 22 ന് ഹാജരാകുമെന്ന് സുബൈർ അറിയിച്ചു. കത്വ ഫണ്ടുമായി ബന്ധപ്പട്ടാണ് അന്വേഷണമെന്ന് സൂചന. എന്നാൽ ഇക്കാര്യം നോട്ടീസ് വ്യക്തമാക്കിയിട്ടില്ല.